- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ വി. എസ്തപ്പാനോസിന്റെ തിരുന്നാൾ ആഘോഷപൂർവ്വം ആചരിച്ചു
ഷിക്കാഗോ: വിളിച്ചാൽ വിളികേൾക്കുന്ന വിശുദ്ധ എസ്ത്തപ്പാനോസ് സഹദായുടെ തിരുന്നാൾ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിപുരസരം ആചരിച്ചു. വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ നടന്ന തിരുന്നാൾ ആഘോഷത്തിൽ ക്‌നാനായക്കാർ വിശുദ്ധ എസ്ത്തപ്പാനോസ് സഹദായെ കൂടുതൽ അറിയുവാൻ ഇടയായതും, ഉഴവൂരിൽ പള്ളിയുണ്ടായത

ഷിക്കാഗോ: വിളിച്ചാൽ വിളികേൾക്കുന്ന വിശുദ്ധ എസ്ത്തപ്പാനോസ് സഹദായുടെ തിരുന്നാൾ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിപുരസരം ആചരിച്ചു.
വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ നടന്ന തിരുന്നാൾ ആഘോഷത്തിൽ ക്‌നാനായക്കാർ വിശുദ്ധ എസ്ത്തപ്പാനോസ് സഹദായെ കൂടുതൽ അറിയുവാൻ ഇടയായതും, ഉഴവൂരിൽ പള്ളിയുണ്ടായതെങ്ങനെയെന്നും, പ്രഥമ രക്തസാക്ഷിയായ വിശുദ്ധ എസ്ത്തപ്പാനോസിനെ ഈശ്ശോയെപ്പോലെ കല്ലെറിഞ്ഞുകൊന്നവർക്കുവേണ്ടി പ്രാർത്ഥിച്ചതും അനുസ്മരിപ്പിച്ചു. പ്രസുദേന്തിമാരായ ജോസ് എള്ളങ്കയിൽ, ജോസ് താഴത്തുവെട്ടത്ത്, മോളി മുത്തോലം, കുര്യൻ നെല്ലാമറ്റം, ജോർജ്ജ് നെല്ലാമറ്റം, ജോസ് തട്ടാറേട്ട്, ജോയ് കുടശ്ശേരി, ജെയിംസ് ചക്കാലപ്പടവിലിനേയും അവരുടെ കുടുംബാംഗങ്ങളേയും അനുമോദിച്ചു. വിശുദ്ധ ദിവ്യബലിയിൽ ഫാദർ എബ്രാഹം മുത്തോലത്ത് വിശുദ്ധ എസ്ത്തപ്പാനോസ് സഹദായുടെ എല്ലാ അനുഗ്രഹങ്ങളും, തിരുന്നാളിന്റെ എല്ലാ മംഗളങ്ങളും ആശംസിക്കുകയും ചെയ്തു. ബിനോയി സ്റ്റീഫൻ കിഴക്കനടി അറിയിച്ചതാണിത്. 

