- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂസ്റ്റണിൽ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു
ഹൂസ്റ്റൺ: വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിലെ പെരുന്നാൾ ജനുവരി എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഇടവകയുടെ സ്ഥാപക പിതാവും മുൻ വികാരിയുമായിരുന്ന റവ. ഡോ. സി.ഒ. വർഗീസ്, വികാരി ഫാ. ജേക്ക് കുര്യൻ, ഫാ. എം ടി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ആഘോഷിച്ചു.സ്‌തേഫാനോസ് സഹദായുടെ രക്തസാക്
ഹൂസ്റ്റൺ: വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിലെ പെരുന്നാൾ ജനുവരി എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഇടവകയുടെ സ്ഥാപക പിതാവും മുൻ വികാരിയുമായിരുന്ന റവ. ഡോ. സി.ഒ. വർഗീസ്, വികാരി ഫാ. ജേക്ക് കുര്യൻ, ഫാ. എം ടി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
സ്‌തേഫാനോസ് സഹദായുടെ രക്തസാക്ഷിദിനമായ ജനുവരി എട്ടിനു(വെള്ളി) രാവിലെ ഫാ. മാത്തുക്കുട്ടി വർഗീസിന്റെ മുഖ്യകാർമികത്വത്തിൽ പ്രഭാത നമസ്‌കാരവും വിശുദ്ധ കുർബാനയും തുടർന്ന് കൊടിയേറ്റും നടന്നു. റവ. ഡോ. സി.ഒ. വർഗീസ്, ഫാ. ജോൺ ഗീവർഗീസ് എന്നിവർ സഹകാർമികരായിരുന്നു.
ഒമ്പതിന് (ശനി) വൈകുന്നേരം 5.30ന് ഫാ. മാത്തുക്കുട്ടി വർഗീസിന്റെ മുഖ്യ കാർമികത്വത്തിൽ സന്ധ്യ നമസ്‌കാരവും അനുഗ്രഹപ്രഭാഷണവും നടന്നു. ഫാ. പി.എം. ചെറിയാന്, ഫാ. ഡേവിഡ് ജോർജ് എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് സ്‌നേഹവിരുന്നും നടന്നു.
10ന് രാവിലെ എട്ടിന് ന്യയോർക്ക് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി അസി. വികാരി ഫാ. അജു ഫിലിപ്പ് മാത്യുസിന്റെ മുഖ്യകാർമികത്വത്തിൽ പ്രഭാത നമസ്‌കാരവും ദനഹ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. സെന്റ് തോമസ് കത്തീഡ്രൽ അസി. വികാരി ഫാ. മാമ്മൻ മാത്യു സഹകാർമികനായിരുന്നു. തുടർന്നു നടന്ന ആഘോഷമായ റാസക്ക് മലങ്കര ഓർത്തഡോക്‌സ് സഭ അസോസിയേഷൻ അംഗം ചാർളി വർഗീസ് പടനിലം, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങളായ രാജു ചെറിയാൻ, ജയ്‌സൺ വർഗീസ് എന്നിവർ നേതൃത്വം നൽകി. ആശിർവാദത്തിനുശേഷം നടന്ന നേർച്ച വിളമ്പിന് ഫുഡ് കോഓർഡിനേറ്റർ കെ.വി. വർഗീസിനോടൊപ്പം സാബു തോമസ്, മാത്യു ഫിലിപ്പ്, സുജിത് ശാമുവൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഹൂസ്റ്റണിൽ നിന്നും സമീപപ്രദേശങ്ങളിൽനിന്നും എത്തിച്ചേർന്ന എല്ലാ സ്‌തേഫാനോസ് സഹദാ വിശ്വാസികളായ പട്ടക്കാർക്കും ശുശ്രൂഷകർക്കും വിശ്വാസികൾക്കും ഇടവക വികാരി ജേക്ക് കുര്യൻ നന്ദി പറഞ്ഞു.