- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്ലാൻഡിൽ ദുക്‌റാന തിരുനാൾ ആഘോഷിച്ചു; വിശ്വാസപരിശീലന ക്യാമ്പ് 11ന്
ഓക്‌ലാൻഡ്: ന്യൂസിലാൻഡ് സീറോ മലബാർ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ മാർ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ആഘോഷിച്ചു. ജൂലൈ മൂന്നിനു (ഞായർ) വൈകിട്ട് സൺഡേ സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. ജോബിൻ വന്യംപറമ്പിൽ മുഖ്യകർമികത്വം വഹിച്ചു. തുടർന്നു ലദീഞ്ഞും സ്‌നേഹവിരുന്നും നടന്നു. സൺഡേ സ്‌കൂൾ കുട്ടികൾക്കായി വിശ്വാസ പരിശീലന ക്യാമ്പ് തുടർച്ചയായ ഒൻപതാം വർഷവും നടത്തുന്നു. ജൂലൈ 11 മുതൽ 14 വരെ എല്ലസ്‌ലി കത്തോലിക്ക പള്ളിയിലാണ് ക്യാമ്പ്. രാവിലെ ഒൻപതിനു തുടങ്ങി വൈകുന്നേരം നാലിന് ക്യാമ്പ് അവസാനിക്കും. കുളത്തുവയൽ ചഞഇ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണു ക്യാമ്പ്. ഓക്‌ലാൻഡ്, ഫാന്ഗരെ റീജണിൽനിന്നുള്ള എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കണമെന്നു സൺഡേ സ്‌കൂൾ ഡയറക്ടർ ഫാ. ജോയ് തോട്ടങ്കര അറിയിച്ചു. സൺഡേ സ്‌കൂൾ ബൈബിൾ ക്വിസ് ഫൈനൽ റൗണ്ട് ജൂലൈ 24നു ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. നാഷണൽ ലെവൽ ബൈബിൾ ക്വിസ് ഓഗസ്റ്റ് 21നു നടക്കും. ഓക്‌ലാൻഡിനു പുറമേ ഹാമിൽട്ടൻ, ഫാൻഗരെ, പല്‌മെര്‌സ്ടൻ നോർത്ത് എന്നിവിടങ്ങളിൽ നിന
ഓക്‌ലാൻഡ്: ന്യൂസിലാൻഡ് സീറോ മലബാർ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ മാർ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ആഘോഷിച്ചു.
ജൂലൈ മൂന്നിനു (ഞായർ) വൈകിട്ട് സൺഡേ സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. ജോബിൻ വന്യംപറമ്പിൽ മുഖ്യകർമികത്വം വഹിച്ചു. തുടർന്നു ലദീഞ്ഞും സ്‌നേഹവിരുന്നും നടന്നു.
സൺഡേ സ്‌കൂൾ കുട്ടികൾക്കായി വിശ്വാസ പരിശീലന ക്യാമ്പ് തുടർച്ചയായ ഒൻപതാം വർഷവും നടത്തുന്നു. ജൂലൈ 11 മുതൽ 14 വരെ എല്ലസ്‌ലി കത്തോലിക്ക പള്ളിയിലാണ് ക്യാമ്പ്. രാവിലെ ഒൻപതിനു തുടങ്ങി വൈകുന്നേരം നാലിന് ക്യാമ്പ് അവസാനിക്കും. കുളത്തുവയൽ ചഞഇ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണു ക്യാമ്പ്. ഓക്‌ലാൻഡ്, ഫാന്ഗരെ റീജണിൽനിന്നുള്ള എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കണമെന്നു സൺഡേ സ്‌കൂൾ ഡയറക്ടർ ഫാ. ജോയ് തോട്ടങ്കര അറിയിച്ചു.
സൺഡേ സ്‌കൂൾ ബൈബിൾ ക്വിസ് ഫൈനൽ റൗണ്ട് ജൂലൈ 24നു ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. നാഷണൽ ലെവൽ ബൈബിൾ ക്വിസ് ഓഗസ്റ്റ് 21നു നടക്കും. ഓക്‌ലാൻഡിനു പുറമേ ഹാമിൽട്ടൻ, ഫാൻഗരെ, പല്‌മെര്‌സ്ടൻ നോർത്ത് എന്നിവിടങ്ങളിൽ നിനുള്ള ടീമുകളും പങ്കെടുക്കും.
സൺഡേ സ്‌കൂൾ കുട്ടികളുടെ അർധ വാർഷിക പരീഷ ജൂലൈ 17നു ഉച്ചകഴിഞ്ഞു 3.30നു നടക്കും.