- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ കത്തീഡ്രൽ ഇടവകയിൽ ദുക്‌റാന തിരുനാൾ ജൂലൈ മൂന്നിന്
മെൽബൺ: ഭാരതത്തിന്റെ അപ്പസ്‌തോലൻ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ ആചരിക്കുന്ന ദുക്‌റാന തിരുനാൾ മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ആഘോഷിക്കുന്നു. സീറോ മലബാർ സഭ 'സഭാദിനമായി' ആചരിക്കുന്ന ജൂലൈ മൂന്നിന് വൈകുന്നേരം 4.30ന് ഓക്ക്പാർക്കിലുള്ള സെന്റ് ഫ്രാൻസിസ് ഡി സെയ്ൽസ് ദൈവാലയത്തിലാണ് മെൽബൺ സീറോ മലബാർ രൂപത കത്തീഡ്രൽ ഇടവകയുടെ ആഘോഷങ്ങൾ നടക്കുന്നത്. രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന റാസയിൽ രൂപത ചാൻസിലറും കത്തീഡ്രൽ ഇടവക വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ഫാ.ജോസി കിഴക്കേത്തലയ്ക്കൽ എന്നിവർ സഹകാർമ്മികരായിരിക്കും. കത്തീഡ്രൽ ഇടവകയിലെയും സെന്റ് മേരീസ് മെൽബൺ വെസ്റ്റ് ഇടവകയിലെയും അസാധാരണ ശുശ്രൂഷികളെ ചുമതലയേല്പിക്കുന്ന പ്രത്യേക പ്രാർത്ഥനകളും കുർബാനയെത്തുടർന്ന് നടക്കും. അസാധാരണ ശുശ്രൂഷികളായി ഭരമേല്പിക്കുന്ന പതിമൂന്നു പേർക്കുമുള്ള പ്രത്യേക വസ്ത്രങ്ങൾ പിതാവ് വെഞ്ചരിക്കുകയും സർട്ടിഫിക്കറ്റുകൾ നല്കുകയും ചെയ്യും. പിതാവിന്റെയും വികാരിയച്ചന്റെയും നേതൃത്വത്തിൽ അസാധ
മെൽബൺ: ഭാരതത്തിന്റെ അപ്പസ്‌തോലൻ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ ആചരിക്കുന്ന ദുക്‌റാന തിരുനാൾ മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ആഘോഷിക്കുന്നു. സീറോ മലബാർ സഭ 'സഭാദിനമായി' ആചരിക്കുന്ന ജൂലൈ മൂന്നിന് വൈകുന്നേരം 4.30ന് ഓക്ക്പാർക്കിലുള്ള സെന്റ് ഫ്രാൻസിസ് ഡി സെയ്ൽസ് ദൈവാലയത്തിലാണ് മെൽബൺ സീറോ മലബാർ രൂപത കത്തീഡ്രൽ ഇടവകയുടെ ആഘോഷങ്ങൾ നടക്കുന്നത്.
രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന റാസയിൽ രൂപത ചാൻസിലറും കത്തീഡ്രൽ ഇടവക വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ഫാ.ജോസി കിഴക്കേത്തലയ്ക്കൽ എന്നിവർ സഹകാർമ്മികരായിരിക്കും. കത്തീഡ്രൽ ഇടവകയിലെയും സെന്റ് മേരീസ് മെൽബൺ വെസ്റ്റ് ഇടവകയിലെയും അസാധാരണ ശുശ്രൂഷികളെ ചുമതലയേല്പിക്കുന്ന പ്രത്യേക പ്രാർത്ഥനകളും കുർബാനയെത്തുടർന്ന് നടക്കും. അസാധാരണ ശുശ്രൂഷികളായി ഭരമേല്പിക്കുന്ന പതിമൂന്നു പേർക്കുമുള്ള പ്രത്യേക വസ്ത്രങ്ങൾ പിതാവ് വെഞ്ചരിക്കുകയും സർട്ടിഫിക്കറ്റുകൾ നല്കുകയും ചെയ്യും. പിതാവിന്റെയും വികാരിയച്ചന്റെയും നേതൃത്വത്തിൽ അസാധാരണ ശുശ്രൂഷികൾക്കുള്ള പരിശീലനം പൂർത്തിയായി.