- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബേൻ സെന്റ് തോമസ് സീറോ മലബാർ കമ്യുണിറ്റി ദുക്റാനത്തിരുനാൾ ജൂലൈ മൂന്ന് മുതൽ ആറ് വരെ
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെന്റ് തോമസ് സീറോ മലബാർ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തി വരുന്ന, ഈ കൂട്ടായ്മയുടെ മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ തിരുനാൾ ഈ വർഷവും അത്യാഢംവരപൂർവം ആഘോഷിക്കുന്നു. ജൂലൈ മാസം മൂന്നാം തീയതി വൈകീട്ട് ആറ് മണിക്ക് അക്യേഷ്യാ റിഡ്ജ് ഔർ ലേഡി ഓഫ് ഫാത്തിമാ പള്ളിയിൽ വച്ച് ചാപ്ലെൻ ഫാ. പീറ്റർ കാവുംപുറം തിരുന
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെന്റ് തോമസ് സീറോ മലബാർ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തി വരുന്ന, ഈ കൂട്ടായ്മയുടെ മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ തിരുനാൾ ഈ വർഷവും അത്യാഢംവരപൂർവം ആഘോഷിക്കുന്നു. ജൂലൈ മാസം മൂന്നാം തീയതി വൈകീട്ട് ആറ് മണിക്ക് അക്യേഷ്യാ റിഡ്ജ് ഔർ ലേഡി ഓഫ് ഫാത്തിമാ പള്ളിയിൽ വച്ച് ചാപ്ലെൻ ഫാ. പീറ്റർ കാവുംപുറം തിരുനാളിന് കൊടിയേറ്റം. അന്നേ ദിവസം നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ ഹോളണ്ട് പാർക്ക് സെന്റ് ജോവാകിം പള്ളി വികാരി ഫാ. ജോസഫ് തോട്ടൻകര മുഖ്യകാർമ്മികനായിരിക്കും. നാലാം തീയതി ശനിയാഴ്ച ആറ് മണിക്ക് കമ്യുണിറ്റിയിലെ യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക പ്രാർത്ഥനയും ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. അകേഷ്യാ റിഡ്ജ് പള്ളി വികാരി ഫാദർ ടെറൻസ് യുവ മുഖ്യകാർമികനായ ദിവ്യബലിയിൽ വിവിധ സീറോ മലബാർ വൈദികർ പങ്കെടുക്കുന്നു. പ്രസ്തുത ദിവ്യബലിയിൽ സെന്റ് തോമസ് സൺഡേ സ്‌കൂൾ കുട്ടികളുടെ ക്വയർ പ്രത്യേക ഗാനങ്ങൾ ആലപിക്കും.
ജൂലൈ അഞ്ച് ഞായറാഴ്ചയാണ് പ്രധാന തിരുനാൾ. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുസ്വരൂപങ്ങൾ പന്തലിൽ പ്രതിഷ്ഠിക്കുന്നതോടെയാണ് പ്രധാന തിരുനാൾ ദിനം ആരംഭിക്കുന്നത്. സി എം ഐ സഭാ വൈദീകനായ ഫാ പോൾ ചക്കാനിക്കുന്നേൽ ആണ് തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കുന്നത്.
അതിനുശേഷം ഭക്തിനിർഭരമായ തിരുനാൾ റാസയും തിരുനാൾ സന്ദേശവുമാണ് മെൽബൺ രൂപതയുടെ പ്രഥമ വികാരി ജനറൽ ഫാ ഫ്രാൻസിസ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ ബ്രിസ്‌ബേനിലും പരിസരങ്ങളിലുമുള്ള പതിനഞ്ചിൽ പരം വൈദികരും റോക്കാംപ്ടൺ, മെൽബൺ, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗായകരും പങ്കെടുക്കുന്ന റാസ അതി മനോഹരമാക്കുവാൻ ഫാ പീറ്റർ കാവുംപുറത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നടത്തിവരുന്നു. ഫാ. ജോസഫ് കാനാട്ട് ആണ് തിരുനാൾ സന്ദേശം നല്കുക.
വി. കുർബാനയ്ക്ക് ശേഷം വാദ്യഘോഷങ്ങളുടെയും വൃന്ദവാദ്യങ്ങളുടെയും അകമ്പടിയോടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനു ഫാ. തോമസ് അരീക്കുഴി നേതൃത്വം നല്കും. സെന്റ് തോമസ് കാത്തലിക് കമ്യുണിറ്റി വളർച്ചയിലുടനീളം സഹായിച്ച എല്ലാ വൈദികരും ഈ പ്രദക്ഷിണത്തിൽ പങ്കുചേരും. പ്രദക്ഷിണത്തിനുള്ള തയ്യാറെടുപ്പുകൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
വർണശബളമായ പ്രദക്ഷിണത്തിന് ശേഷം സ്‌കൈലൈറ്റർ ബ്രിസ്‌ബേൻ ഒരുക്കുന്ന ആകാശവിസ്മയം - ആകാശത്ത് വർണരാജികൾ വിരിയിക്കുന്ന വെടിക്കെട്ട് ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
ജൂലൈ ആറ് തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ദിവ്യബലി അർപ്പിക്കുന്നത് സി എം എ സഭാ വൈദികനായ ഫാ. ആന്റണി വടകര ആണ്. സെന്റ് തോമസ് കാത്തലിക് കമ്മ്യുണിറ്റിയിലെ ആദ്യത്തെ ദിവ്യബലിയും വി. തോമാ ശ്ലീഹായുടെ ആദ്യത്തെ തിരുനാളിനും നേതൃത്വം നല്കിയ ഫാ ആന്റണി വടകര ഈ കമ്യുണിറ്റിയുടെ വളർച്ചയിൽ അതുല്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
പരിപാടികളുടെ വിജയത്തിനായി സോണി കുര്യൻ, ജൂഡിൻ ജോസ്, സിബി തോമസ്, ഫാ. തോമസ് അരീക്കുഴി, ജോസ് കണ്ണൂർ, ജെയിംസ് പെരുമാലിൽ എന്നിവരുടെ നേതൃത്വത്തിൽ ഫാ പീറ്റർ കാവുംപുറം ചെയർമാനായി നിരവധി കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഈ തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേരാനും ആഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരേയും ക്ഷണിക്കുന്നു.