- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിം സെന്റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് കോൺഗ്രിഗേഷനിൽ തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ഇന്ന്
ട്രിം: ഭാരതത്തിന്റെ കാവൽ പിതാവായ മോർ തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ, മഹാപരിശുദ്ധന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് കോൺഗ്രിഗേഷനിൽ ഇന്ന് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.സെന്റ് ലോമൻ സ്ട്രീറ്റിലുള്ള സെന്റ് പാട്രിക്ക്‌സ് ദൈവാലയത്തിൽ വച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്. പെരുന്നാൾ ശുശ്ര
ട്രിം: ഭാരതത്തിന്റെ കാവൽ പിതാവായ മോർ തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ, മഹാപരിശുദ്ധന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് തോമസ് സിറിയൻ ഓർത്തഡോക്‌സ് കോൺഗ്രിഗേഷനിൽ ഇന്ന് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.
സെന്റ് ലോമൻ സ്ട്രീറ്റിലുള്ള സെന്റ് പാട്രിക്ക്‌സ് ദൈവാലയത്തിൽ വച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്. പെരുന്നാൾ ശുശ്രൂഷകളിൽ, ബഹു. ബിജു പാറേക്കാട്ടിൽ അച്ചൻ മുഖ്യകാർമ്മികത്വം വഹിക്കും.
ശനിയാഴ്‌ച്ച രാവിലെ 10 മണിക്ക് കൊടിയേറ്റും, തുടർന്ന് പ്രഭാത പ്രാർത്ഥനയും, വി. കുർബ്ബനയും മറ്റ് പെരുന്നാൾ ചടങ്ങുകളും നടത്തപ്പെടുന്നതായിരിക്കും. മഹാപരിശുദ്ധന്റെ മധ്യസ്ഥ പ്രാർത്ഥനയിൽ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു. മഹാപരിശുദ്ധന്റെ മധ്യസ്ഥ പ്രാർത്ഥനയിൽ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.