- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബേൻ സെന്റ് തോമസ്, ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ദുഃഖ്റാന തിരുനാൾ ആഘോഷം ജൂലൈ രണ്ടിന്
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെന്റ് തോമസ്, ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ, ആണ്ടുതോറും നടത്തിവരുന്ന ഇടവക മദ്ധ്യസ്ഥൻ വി. തോമാശ്ലീഹായുടെ തിരുനാൾ ഈ വർഷവും അത്യാഢംബരപൂർവ്വം ആഘോഷിക്കുന്നു. ജൂലൈ രണ്ടിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹോളണ്ട് പാർക്ക് സെന്റ് ജോവകിം പള്ളി വികാരി ഫാ. ജോസഫ് തോട്ടൻകര തിരുനാളിന് കൊടിയേറ്റും. തുടർന്ന് 2.30 ന് പ്രസുദേന്തി വാഴ്ചയും, 2.45ന് തിരുസ്വരൂപങ്ങൾ വെഞ്ചരിച്ച് പന്തലിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതോടെ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമാകും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിക്കുന്ന തിരുനാൾ കുർബ്ബാവനയ്ക്ക് ഇടവകയുടെ നിയുക്ത വികാരി ഫാ. വർഗ്ഗീസ് വാവോലിൽ മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ കുർബ്ബാനയ്ക്കും ഇടവകയുടെ പ്രധാന ഗായകസംഘം ഗാനങ്ങൾ ആലപിക്കും. തിരുനാൾ തിരുക്കർമ്മങ്ങൾ അതി മനോഹരമാക്കുവാൻ, ഫാദർ ജോസഫ് തോട്ടൻകരുയടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ആഘോഷമായ ദിവ്യബലിക്ക് ശേഷം വാദ്യഘോഷങ്ങളുടെയും വൃന്ദവാദ്യങ്ങളുടെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ച
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെന്റ് തോമസ്, ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ, ആണ്ടുതോറും നടത്തിവരുന്ന ഇടവക മദ്ധ്യസ്ഥൻ വി. തോമാശ്ലീഹായുടെ തിരുനാൾ ഈ വർഷവും അത്യാഢംബരപൂർവ്വം ആഘോഷിക്കുന്നു. ജൂലൈ രണ്ടിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹോളണ്ട് പാർക്ക് സെന്റ് ജോവകിം പള്ളി വികാരി ഫാ. ജോസഫ് തോട്ടൻകര തിരുനാളിന് കൊടിയേറ്റും.
തുടർന്ന് 2.30 ന് പ്രസുദേന്തി വാഴ്ചയും, 2.45ന് തിരുസ്വരൂപങ്ങൾ വെഞ്ചരിച്ച് പന്തലിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതോടെ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമാകും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിക്കുന്ന തിരുനാൾ കുർബ്ബാവനയ്ക്ക് ഇടവകയുടെ നിയുക്ത വികാരി ഫാ. വർഗ്ഗീസ് വാവോലിൽ മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ കുർബ്ബാനയ്ക്കും ഇടവകയുടെ പ്രധാന ഗായകസംഘം ഗാനങ്ങൾ ആലപിക്കും. തിരുനാൾ തിരുക്കർമ്മങ്ങൾ അതി മനോഹരമാക്കുവാൻ, ഫാദർ ജോസഫ് തോട്ടൻകരുയടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ആഘോഷമായ ദിവ്യബലിക്ക് ശേഷം വാദ്യഘോഷങ്ങളുടെയും വൃന്ദവാദ്യങ്ങളുടെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ പ്രദിക്ഷണവും തുടർന്ന് ദിവ്യബലിയും നടക്കും.
പ്രദക്ഷിണത്തിന് ശേഷം സ്‌നേഹവിരുന്നാണ്. ഇടവകയുടെ വളർച്ചയിലുടനീളം സഹായിച്ച വിവിധ വൈദികരും, ഇടവക ജനങ്ങളും, ഇതര ക്രൈസ്തവ വിശ്വാസികളും ഒരേ മനസ്സോടെ പങ്കെടുക്കുന്ന സ്‌നേഹ സദ്യയാണിത്. കഴിഞ്ഞ 7 വർഷമായി ഈ ഇടവകയിൽ സ്‌നേഹവിരുന്നു നടത്തുവരുന്നു.
സ്‌നേഹവിരുന്നിന് ശേഷം ഇടവകയുടെ ആഭിമുഖ്യത്തിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായകർ, നർത്തകർ, ഹാസ്യകലാകാരന്മാർ എന്നിവർ ചേർന്നവരതരിപ്പികുന്നു 'സർഗ്ഗസന്ധ്യ' എന്ന കലാവിരുന്നും ഉണ്ടായിരിക്കും. ശ്വണ സുന്ദരങ്ങളായ ഗാനങ്ങൾ, നയന മനോഹരങ്ങളായ നൃത്തങ്ങൾ, ഹാസ്യാത്മക സ്‌കിറ്റുകൾ, ശബ്ദാനുകരണങ്ങൾ ഇവ സംയോജിപ്പിച്ച ഒരു സംഗീത നൃത്ത പരിപാടിയാണ് സർഗ്ഗസന്ധ്യ. പ്രവേശനം സൗജന്യം.
തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും, വി. തോമാശ്ലീഹായുടെ അനുഗ്രഹം നേടുന്നതിനും സെന്റ് തോമസ് ദി. അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ പാരിഷ് കൗൺസിൽ അംഗങ്ങളും തിരുനാൾ കമ്മിറ്റി ഭാരവാഹികളും ഏവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
തിരുനാളിന്റെ വിജയത്തിനായി ജോളി കെ പൗലോസ്, സിബി തോമസ്, ട്രസ്റ്റിമാർ, ജയിംസ് മാത്യു, പാസ്റ്ററൽ കൗൺസിൽ മെമ്പർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.