- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് ഈവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക സൺഡേ സ്കൂൾ ക്യാമ്പ് നടത്തി
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഈവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക അതിന്റെ വാർഷിക സൺഡേ സ്കൂൾ ക്യാമ്പ് കബ്ദ് -ൽ വച്ച് നടത്തുകയുണ്ടായി. മെയ് 12-ന് വൈകുന്നേരം 6.30 ന് ആരംഭിച്ച് മെയ് 14-ന് ഉച്ചകഴിഞ്ഞ് മണിയോടുകൂടെ അവസാനിച്ചു. ക്യാമ്പിന് റെവ. സി.പി . മാർക്കോസ് നേതൃത്വം നല്കുകയുണ്ടായി. അവന്റെ മുഖം അന്വേഷിക്കുക, അവന്റെ പുസ്തകം വായിക്കുക (Seek His Face and read His Book) എന്ന ചിന്താവിഷയത്തിൽ കഥകളിലൂടെയും കളികളിലൂടെയും കുഞ്ഞുങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ വളരെ മനോഹരമായി അച്ചൻ ക്ലാസ്സുകൾ എടുത്തു. എന്നും അതിരാവിലെ ധ്യാനത്തോടെ ആരംഭിച്ചിരുന്ന ദിവസങ്ങൾ കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് പ്രചോദനം നല്കുന്ന കഥകളും അവരെ കർമ്മോൽസുകരാക്കുന്ന കളികളും കൂടാതെ പാവയിലൂടെ സംസാരിക്കുന്ന (ventriloquism) നേരമ്പോക്കുകളും നിറഞ്ഞതായിരുന്നു. ഇടവക വികാരി റെവ. സജി എബ്രഹാമിന്റെ സാരഥ്യത്തിൽ നടന്ന ക്യാമ്പിനു സൺഡേ സ്കൂൾ ഹെഡ് മാസ്റർ എബ്രഹാം മാത്യു, അദ്ധ്യാപകർ, മറ്റ് ഇടവക ഭാരവാഹികൾ എന്നിവർ വിവിധങ്ങളായ ചുമതലകൾ വഹിച്ചു. മൂന
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഈവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക അതിന്റെ വാർഷിക സൺഡേ സ്കൂൾ ക്യാമ്പ് കബ്ദ് -ൽ വച്ച് നടത്തുകയുണ്ടായി. മെയ് 12-ന് വൈകുന്നേരം 6.30 ന് ആരംഭിച്ച് മെയ് 14-ന് ഉച്ചകഴിഞ്ഞ് മണിയോടുകൂടെ അവസാനിച്ചു. ക്യാമ്പിന് റെവ. സി.പി . മാർക്കോസ് നേതൃത്വം നല്കുകയുണ്ടായി.
അവന്റെ മുഖം അന്വേഷിക്കുക, അവന്റെ പുസ്തകം വായിക്കുക (Seek His Face and read His Book) എന്ന ചിന്താവിഷയത്തിൽ കഥകളിലൂടെയും കളികളിലൂടെയും കുഞ്ഞുങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ വളരെ മനോഹരമായി അച്ചൻ ക്ലാസ്സുകൾ എടുത്തു. എന്നും അതിരാവിലെ ധ്യാനത്തോടെ ആരംഭിച്ചിരുന്ന ദിവസങ്ങൾ കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് പ്രചോദനം നല്കുന്ന കഥകളും അവരെ കർമ്മോൽസുകരാക്കുന്ന കളികളും കൂടാതെ പാവയിലൂടെ സംസാരിക്കുന്ന (ventriloquism) നേരമ്പോക്കുകളും നിറഞ്ഞതായിരുന്നു.
ഇടവക വികാരി റെവ. സജി എബ്രഹാമിന്റെ സാരഥ്യത്തിൽ നടന്ന ക്യാമ്പിനു സൺഡേ സ്കൂൾ ഹെഡ് മാസ്റർ എബ്രഹാം മാത്യു, അദ്ധ്യാപകർ, മറ്റ് ഇടവക ഭാരവാഹികൾ എന്നിവർ വിവിധങ്ങളായ ചുമതലകൾ വഹിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പ് മൂന്നാം സ്റ്റാൻഡേർഡും അതിനു മുകളിലോട്ടും ഉള്ള പങ്കെടുത്ത എല്ലാകുഞ്ഞുങ്ങൾക്കും വളരെ ആഹ്ലാദകരവും അവിസ്മരണീയവും അതോടൊപ്പം ആത്മാർത്ഥതയോടെ ദൈവ മുഖം അന്വേഷിപ്പാനും ദൈവ വചനം പഠിപ്പാനും അതിൽ വളരുവാനും ഉത്സാഹിപ്പിക്കുന്നതും ആയിരുന്നു.