സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷിന്റെ ക്രിസ്മസ് കരോൾ സർവീസ് ഗ്ലോറിയ നൈറ്റ് ഡിസംബർ 21 വെള്ളിയാഴ്ച വൈകിട്ട് എൻ. ഇ.സി. കെ, നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെട്ടു. ഇടവക വികാരി റവ ജോൺ മാത്യുകരോൾ സർവീസിന് നേതൃത്വം നൽകുകയും ക്രിസ്മസ് ദൂതും നൽകുകയും ചെയ്തു.

കൊയർ മാസ്റ്റർ ലിനു പി മണികുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിച്ചു. സൺഡേ സ്‌കൂൾ കുട്ടികളുടെ ആക്ഷൻ സോങ്സ്, കരോൾഗാനങ്ങൾക്ക് സൺഡേ സ്‌കൂൾ ടീച്ചേഴ്‌സും ഹെഡ് മാസ്റ്റർ എബ്രഹാം മാത്യു, ജോർജ്‌ചെറിയാൻ എന്നിവർ ചേർന്ന് പരിശീലനം നൽകി അവതരിപ്പിച്ചു. ഇടവക വൈസ്പ്രസിഡന്റ് മി. ജോർജ് വറുഗ്ഗീസ് പ്രാരംഭ പ്രാർത്ഥനയും ഇടവക സെക്രട്ടറി മി. എ ജിചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു. എൻ. ഇ. സി. കെ. സെക്രട്ടറി മി. റോയ്‌യോഹന്നാൻ കരോൾ സർവീസിൽ സംബന്ധിക്കുകയും ഇടവകാംഗങ്ങൾക്ക് ക്രിസ്മസ്പുതുവത്സര ആശംസകൾ നേരുകയും ചെയ്തു. കൊയർ കൺവീനർ എം തോമസ് ജോൺഏവരെയും സ്വാഗതം ചെയ്തു. ഇടവകയുടെ അല്മായ ശ്രുശ്രുഷകൻ മി മാത്യു ജോർജ്‌സമാപന പ്രാർത്ഥനയും റവ. ജോൺ മാത്യുന്റെ ആശീർ വാദത്തോടും കരോൾ സർവീസ്‌സമാപിച്ചു.

ഇടവക അംഗങ്ങളെ കൂടാതെ സഹോദരി സഭകളിൽ നിന്നുമുള്ള നിരവധി
പേർ കരോൾ സർവീസിൽ വന്നു സംബന്ധിച്ചു. ക്രിസ്മസ് കരോൾ സർവീസിന് മി റെജുഡാനിയേൽ ജോൺ ( ട്രെഷറർ) അവതാരകൻ ആയിരുന്നു.