- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ ദുക്‌റാന തിരുനാൾ; 28-ന് കൊടിയേറ്റ്
ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ശീഹായുടെ നാമഥേയത്തിലുള്ള ഷിക്കാഗോയിലെ ബെൽവുഡ് സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിലെ ദുക്‌റാന തിരുനാൾ 28 മുതൽ ജൂലൈ 6 വരെ വിവിധ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന്റെ മേൽനോട്ടത്തിൽ ഈവർഷത്തെ തിരുനാൾ മോടിപിടിപ്പിക്കുന്നതിന
ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ശീഹായുടെ നാമഥേയത്തിലുള്ള ഷിക്കാഗോയിലെ ബെൽവുഡ് സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിലെ ദുക്‌റാന തിരുനാൾ 28 മുതൽ ജൂലൈ 6 വരെ വിവിധ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന്റെ മേൽനോട്ടത്തിൽ ഈവർഷത്തെ തിരുനാൾ മോടിപിടിപ്പിക്കുന്നതിനായി വിപുലമായ കമ്മിറ്റികൾ പാരീഷ് കൗൺസിലിന്റേയും സെന്റ് ബെർത്തലോമിയ വാർഡിന്റേയും കീഴിൽ ആഴ്ചകളായി പ്രവർത്തിച്ചുവരുന്നു. മോർട്ടൻഗ്രോവ്, നൈൽസ് എന്നീ രണ്ടു പ്രദേശങ്ങളിലെ കുടുംബങ്ങൾ ഒന്നിച്ചുള്ള സെന്റ് ബർത്തലോമിയ വാർഡാണ് ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്.
28-ന് ഞായറാഴ്ച 11 മണിക്കുള്ള ദിവ്യബലിക്കുശേഷം തിരുനാളിനു കൊടിയേറുന്നതോടുകൂടി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. ഷിക്കാഗോ രൂപതാ വികാരി ജനറാൾ റവ.ഫാ. തോമസ് മുളവനാൽ ദിവ്യബലിയർപ്പിക്കുന്നതും, റവ.ഫാ. ആന്റണി തുണ്ടത്തിൽ കുർബാനമധ്യേ വചന സന്ദേശം നല്കുന്നതുമാണ്. തുടർന്ന് നടക്കുന്ന കൊടിയേറ്റത്തിനു കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.
തിരുനാളിന്റെ മുന്നോടിയായി പ്രശസ്ത ധ്യാന പ്രസംഗകൻ റവ.ഫാ. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ ജൂൺ 11 മുതൽ 14 വരെ തീയതികളിൽ നടത്തപ്പെട്ട കുടുംബ നവീകരണ കൺവൻഷനിലൂടെ ലഭിച്ച ആത്മീയ പ്രസരിപ്പും, വിശ്വാസതീക്ഷണതയും, പ്രാർത്ഥനാമഞ്ജരികളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ഈ 'കുടുംബവർഷത്തിലെ' ദുക്‌റാന തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുവാൻ ഇടവക ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ജൂൺ 29-നു തിങ്കളാഴ്ച മുതൽ ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച വരെ തീയതികളിൽ രാവിലെ 8.30-നു കുർബാനയും, വൈകുന്നേരങ്ങളിൽ ഏഴുമണിക്കുള്ള ദിവ്യബലിക്കുശേഷം വി. തോമാശ്ശീഹായുടെ നൊവേനയും ഉണ്ടായിരിക്കും.
ഇന്ത്യയ്ക്കു വെളിയിലുള്ള ആദ്യത്തെ സീറോ മലബാർ രൂപതയായ ഷിക്കാഗോ രൂപത രൂപീകൃതമായതിന്റേയും, രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് സ്ഥാനമേറ്റതിന്റെ പതിന്നാലാമത് വാർഷികദിനംകൂടിയായ ജൂലൈ ഒന്നാം തീയതി വൈകുന്നേരം 7 മണിക്കുള്ള ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമിത്വം വഹിക്കും.
ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ 8.30-നു വിശുദ്ധ കുർബാന, വൈകുന്നേരം 5.30-നു ആഘോഷമായ ദിവ്യബലിയിൽ ഷിക്കാഗോ രൂപതയുടെ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കുന്നതും കുർബാന മധ്യേ മാർ ഗ്രേഷ്യൻ മുണ്ടാടൻ വചന സന്ദേശം നൽകുന്നതുമാണ്. കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 7.30-നു ആരംഭിക്കുന്ന സീറോ മലബാർ നൈറ്റിൽ ഇടവകയിലെ കലാകാരന്മാർ ഒന്നിച്ചണിനിരക്കുന്ന കലാപരിപാടികൾ തിരുനാളിനു കൂടുതൽ വർണ്ണക്കൊഴുപ്പേകും.
ജൂലൈ നാലാം തീയതി ശനിയാഴ്ച രാവിലെ 8.30-നു വിശുദ്ധ കുർബാന, വൈകുന്നേരം 4.30-നുള്ള ആഘോഷമായ പാട്ടുകുർബാനയിൽ ഷിക്കാഗോ രൂപതയുടെ മേലധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിക്കും. ഷിക്കാഗോ രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് വചന സന്ദേശം നൽകുന്നതാണ്. 7.30-ന് ആരംഭിക്കുന്ന തിരുനാൾ നൈറ്റിൽ നൃത്തവും സംഗീതവും ഹാസ്യവും കോർത്തിണക്കി അവതരിപ്പിക്കുന്ന 'കൃപാഞ്ജലി 2015' -ൽ സെന്റ് ബർത്തലോമിയ വാർഡ് അംഗങ്ങൾക്കൊപ്പം കൊല്ലം കിഷോർ (വൊഡാഫോൺ കോമഡി സ്റ്റാർ), ഗായകരായ ജോജോ വയലിൽ, ജയരാജ് നാരായണൻ, ജസ്സി എന്നിവരും രംഗത്ത് എത്തുന്നു.
ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാന. തിരുനാളിന്റെ പ്രധാന ദിനമായ അന്നേദിവസം വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന ആഘോഷമായ റാസ കുർബാനയിൽ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. ഫ്രാൻസീസ് നമ്പ്യാപറമ്പിൽ തിരുനാൾ സന്ദേശം നൽകുന്നതാണ്. ആറുമണിക്ക് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം കേരളത്തിലെ ദേവാലയ പ്രദക്ഷിണങ്ങളെ വെല്ലുന്ന പ്രൗഢിയിൽ ഇവിടെ നടത്തപ്പെടുന്നു. താലപ്പൊലിയുടേയും മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ രൂപങ്ങൾ വഹിച്ചുകൊണ്ട് ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്ന ആഘോഷമായ തിരുനാൾ പ്രദക്ഷിണം കേരളത്തിലെ സീറോ മലബാർ വിശ്വാസികളുടെ സംസ്‌കാരത്തിന്റേയും ഭക്തിയുടേയും തനിമ വിളിച്ചോതുന്നു.
കേരളത്തനിമയിൽ പണിതീർത്ത കത്തീഡ്രൽ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ തോമാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുവാനും തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുമായി നൂറുകണക്കിന് വിശ്വാസികൾ ഇവിടെയെത്തുന്നു. മോഹൻ സെബാസ്റ്റ്യൻ അറിയിച്ചതാണിത്.