ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ശീഹായുടെ നാമധേയത്തിലുള്ള ഷിക്കാഗോയിലെ ബൽവുഡിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ ജൂൺ 28 മുതൽ ജൂലൈ 6 വരെ തീയതികളിൽ  ദുക്‌റാന തിരുനാൾ വിവിധ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കപ്പെടുന്നു.

ജൂൺ ഒമ്പതാം തീയതി നടന്ന തിരുനാൾ പൊതുയോഗത്തിൽ വച്ച് തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി തിരുനാൾ ജനറൽ കോർഡിനേറ്റർ സിബി പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നിലവിൽ വന്നു. കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലിൽ എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷത്തെ തിരുനാൾ മോടിപിടിപ്പിക്കുന്നതിനായി വിപുലമായ കമ്മിറ്റികൾ പാരീഷ് കൗൺസിലിന്റേയും, സെന്റ് ബർത്തലോമിയ വാർഡിന്റേയും (മോർട്ടൻഗ്രോവ്, നൈൽസ്) കീഴിൽ ആഴ്ചകളായി പ്രവർത്തിച്ചുവരുന്നു. തിരുനാൾ ഒരുക്കങ്ങളുടെ പുരോഗതിയിൽ കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ സംതൃപ്തി പ്രകടിപ്പിച്ചു.