- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച്, പൊമ്പാനോ ബീച്ച്, സൗത്ത് ഫ്‌ളോറിഡ പള്ളി പെരുന്നാൾ 11,12 തീയതികളിൽ
പൊമ്പാനോ ബീച്ച്, സൗത്ത് ഫ്‌ളോറിഡ: സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച് പെരുന്നാൾ ആഘോഷങ്ങൾ 11,12 തീയതികളിൽ ആഘോഷമായി കൊണ്ടാടുകയാണ്. അറ്റ്‌ലാന്റിക് കടലോരത്ത്, പൊമ്പാനോ ബീച്ച് സിറ്റിയുടെ ഹൃദയഭാഗത്ത് 1.3 മില്യൻ ഡോളറിന്റെ പുതുതായി വാങ്ങിയ ഈ ആരാധനാലയത്തിലെ ആദ്യ പെരുന്നാൾ തികച്ചും അനുഗ്രഹപ്രദവും ആർഭാടഭംഗി നിറഞ്ഞുമാക്കുവാൻ ഇടവക ജനങ്ങൾ
പൊമ്പാനോ ബീച്ച്, സൗത്ത് ഫ്‌ളോറിഡ: സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച് പെരുന്നാൾ ആഘോഷങ്ങൾ 11,12 തീയതികളിൽ ആഘോഷമായി കൊണ്ടാടുകയാണ്. അറ്റ്‌ലാന്റിക് കടലോരത്ത്, പൊമ്പാനോ ബീച്ച് സിറ്റിയുടെ ഹൃദയഭാഗത്ത് 1.3 മില്യൻ ഡോളറിന്റെ പുതുതായി വാങ്ങിയ ഈ ആരാധനാലയത്തിലെ ആദ്യ പെരുന്നാൾ തികച്ചും അനുഗ്രഹപ്രദവും ആർഭാടഭംഗി നിറഞ്ഞുമാക്കുവാൻ ഇടവക ജനങ്ങൾ തിരക്കിട്ട തയ്യാറെടുപ്പിലാണ്.
ഏപ്രിൽ ആറാം തീയതി ഞായാറാഴ്ച ഈസ്റ്റർ ആഘോഷങ്ങൾക്കുശേഷം ദേവാലയത്തിനു മുന്നിൽ സ്ഥാപിച്ച കൊടിമരത്തിൽ ഇടവക വികാരി ഫാ. ജോൺസൺ കളപ്പുരയിൽ കൊടി ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
പതിനൊന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം, റാസ, ആശീർവാദം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8.45-ന് വി. കുർബാന, പ്രസംഗങ്ങൾ, റാസ, ആശീർവാദം, ആദ്യഫല ലേലം, ലഞ്ച്.
ചെണ്ടമേളം, ബാന്റ്, കൊടിതോരണങ്ങൾ, അലങ്കാര കുടകൾ, കരിമരുന്ന് പ്രയോഗം എന്നിവ കൊണ്ട് റാസ ഭക്തിനിർഭരവും, ആർഭാടപൂർവ്വവുമായിരിക്കും. വിശ്വാസികളായ എല്ലാ ഭക്തജനങ്ങളേയും അനുഗ്രഹപ്രദമായ ഈ ചടങ്ങുകളിലേക്ക് ഇടവക ജനങ്ങൾ സ്വാഗതം ചെയ്യുന്നു. Adress: St. Thomas Malankara Orthodox Church, 109 SE 10th Ave, Pompano beach, FL 33060. പ്രൊഫ. കെ. തങ്കച്ചൻ അറിയിച്ചതാണിത്.