സെന്റ് തോമസ് ബ്രിസ്ബേൻ സൗത്ത് സിറോ മലബാർ പാരിഷിന്റെ നേതൃത്യത്തിൽ എല്ലാ വർഷവും ക്രിസ്തുമസിന് നടത്തി വരാറുള്ള പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പതിനഞ്ചോളം പേർ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ വ്യെക്തികത ഇനത്തിൽ കഴിഞ്ഞ രണ്ടു വർഷവും വിജയിയായ അലോഷ്യസ് പുല്ലൻ (40 Moran Crescent, Forest Lake) തന്നെ ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തി. ഷിയാൻസ് അബ്രഹാം (15 Ridge Wood St, Algester), ജോഷി ജോസഫ് (60 Maywood Crescent, Calamvale) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

ഗ്രൂപ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ സെന്റ് ജോൺ വാർഡിന് (സ്റ്റിബി മാത്യു- 9 Green grove Place Kuraby) ഒന്നാം സ്ഥാനവും ജീസസ് യൂത്ത് ബ്രിസ്ബേൻ സൗത്ത് (43 Crown St. Holland Park West) ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു.

ഫെർണാണ്ടോ കപ്പുച്ചിൻ അച്ഛന്റെ നേതൃത്യത്തിലുള്ള ഒരു വിദഗ്ദ്ധ പാനൽ ആണ് വിധി നിർണയം നടത്തിയത്. പങ്കെടുത്ത എല്ലാ പുൽകൂടുകളും ഉന്നത നിലവാരം പുലർത്തി എന്ന് പാനൽ അഭിപ്രായപ്പെട്ടു. വിജയികളെ അനുമോദിക്കുന്നതിനോടൊപ്പം, ഇടവകയിലെ മറ്റു കുടുംബങ്ങൾ കുട്ടികളോടൊപ്പം ഈ പുൽക്കൂടുകൾ സന്ദർശിക്കാനും പങ്കെടുത്തവർക്ക് ആശംസകൾ അർപ്പിക്കാനും വികാരിയായ ഫാ. വർഗീസ് വാവോലിൽ ആഹ്വാനം ചെയ്തു.

വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും 24നു വൈകീട്ട് ക്രിസ്മസ് കുർബാനക്ക് ശേഷം വിതരണം ചെയ്തു,