മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ യുവജന സംഘടനയായസീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനം മെൽബൺ മൗണ്ട് മോർട്ടൺ ക്യാമ്പ് ആൻഡ് കോൺഫറൻസ് സെന്ററിൽ വച്ച് നടന്നു.

ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 60 ഓളം യുവജനങ്ങൾ മൂന്നുദിവസമായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. മെൽബൺ സീറോ മലബാർരൂപതാദ്ധ്യക്ഷൻ ബോസ്‌കോ പുത്തൂർ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽവിശുദ്ധബലി അർപ്പിച്ചു കൊണ്ടാണ് യുവജന കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. സഭയുവജനങ്ങളെ സ്‌നേഹിക്കുന്നുവെന്നും സഭയുടെ വളർച്ചയിൽ യുവജനങ്ങൾക്ക് ഒത്തിരിയേറെകാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട്ബിഷപ്പ് ബോസ്‌കോ പുത്തൂർ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. വികാരി ജനറാൾമോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ,യൂത്ത് അപ്പൊസ്റ്റലേറ്റ് ചാപ്‌ളിൻ ഫാ. സാബു ആടിമാക്കിയിൽ, മെൽബൺ സൗത്ത്ഈസ്റ്റ് ഇടവക വികാരി ഫാ. ഫ്രെഡി എലുവുത്തിങ്കൽ തുടങ്ങിയ വൈദികരുടെസജീവ സാന്നിധ്യവും മൂന്നു ദിവസങ്ങളിലായി നടന്ന യുവജന കൂട്ടായ്മക്ക്ഉണർവേകി. രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

സീറോ മലബാർ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കുറിച്ച് ബിഷപ്പ്ബോസ്‌കോ പുത്തൂർ നയിച്ച സെഷൻ സീറോ മലബാർ സഭയെ കൂടുതൽഅടുത്തറിയാൻ യുവജനങ്ങളെ സഹായിച്ചു. ഫാ. ഫ്രെഡി എലുവുത്തിങ്കൽ, ഫാ.സാബു ആടിമാക്കിയിൽ, ലീഡർഷിപ്പ് പരിശീലകൻ ഡോണി പീറ്റർ എന്നിവർ നയിച്ചവിവിധ സെഷനുകൾ സഭയെക്കുറിച്ചും സഭയിലെ യുവജന പങ്കാളിത്തത്തെ കുറിച്ചുംദിശാബോധം നല്കുന്നവയായിരുന്നു. മൗണ്ട് മോർട്ടൻ സംഘം നേതൃത്വം നല്കിയവിവിധ ടീം ബിൽഡിങ്ങ് ആക്റ്റിവിറ്റികളിൽ യുവജനങ്ങൾ ഏറെ ആവേശത്തോടെപ ങ്കെടുത്തു. ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്തയുവജനങ്ങൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുംഅവസരം ലഭിച്ചു. സഭയെയും പ്രത്യേകിച്ച് മെൽബൺ സീറോ മലബാർ രൂപതയിലെയുവജന പ്രവർത്തനങ്ങളെ കുറിച്ചും സംഘടിപ്പിച്ച വിവിധ ചർച്ചകളും അതിൽ നിന്ന്ഉണ്ടായ നിരവധി നിർദ്ദേശങ്ങളും രൂപതയിലെ യുവജന പ്രവർത്തനങ്ങൾക്ക് രൂപം നല്കാൻഏറെ സഹായകമാകും.

യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽരൂപതയുടെ നാഷണൽ യൂത്ത് ഭാരവാഹികളുടെയും റീജിയണൽഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടത്തി. നാഷണൽ ടീം കോർഡിനേറ്ററായികാൻബറയിൽ നിന്നുള്ള ജെൻസിൻ സി ടോമിനെയും സെക്രട്ടറിയായി മെൽബണിൽനിന്നുള്ള ജോവാൻ സെബാസ്റ്റ്യനെയും കമ്മിറ്റി അംഗങ്ങളായി നവീൻ ജോസഫ്(പെർത്ത്), ക്രിസ്റ്റീന തോമസ് (ബ്രിസ്‌ബെൻ), ഷെവിൻ ബിജു (മെൽബൺ), പോൾകൊല്ലറക്കൽ (അഡ്‌ലെയ്ഡ്), ഡിക്‌സൺ ഡേവിസ് (ന്യൂകാസിൽ) എന്നിവരെയുംതിരഞ്ഞെടുത്തു. നാഷണൽ യൂത്ത് ടീം ഭാരവാഹികളായി നിയമിതരായ എല്ലാവരെയും ബിഷപ്പ് ബോസ്‌കോ പുത്തൂർ, വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി, യൂത്ത് അപ്പൊസ്റ്റ്‌ലേറ്റ് ചാപ്‌ളയിൻ ഫാ.സാബുആടിമാക്കിയിൽ എന്നിവർ അഭിനന്ദിച്ചു. ബോസ്‌കോ പുത്തൂർ പിതാവിന്റെകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ രൂപതയുടെ പ്രഥമ യൂത്ത്‌ലീഡേഴ്‌സ് സമ്മേളനം സമാപിച്ചു.