മെൽബൺ: സെന്റ് അൽഫോൻസ സീറോമലബാർ കത്തീഡ്രൽ ഇടവകയിലെ 2018-20 വർഷങ്ങളിലേക്കുള്ള പാരീഷ്‌കൗസിൽ നിലവിൽവന്നു.കത്തീഡ്രൽ ഇടവകയുടെ കൈക്കാരന്മാരായി ആന്റോതോമസ്, ക്ലീറ്റസ്ചാക്കോഎന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.

സെക്രട്ടറിയായിസിബിഐസക്കിനെയും അക്കൗണ്ടന്റായി തോമസ്‌ സെബാസ്റ്റ്യനെയും പാസ്റ്ററൽകൗസിൽ പ്രതിനിധികളായി ബെന്നിസെബാസ്റ്റ്യൻ, ജോബി ഫിലിപ്പ്, എൽസി ജോയ്എന്നിവരെയും പാരീഷ്‌കൗസിലിന്റെ പ്രഥമയോഗം തിരഞ്ഞെടുത്തു.

കത്തീഡ്രൽ ഇടവകവികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പാരീഷ്‌കൗസിൽ അംഗങ്ങളെസ്വാഗതം ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട'അംഗങ്ങൾ വിശുദ്ധ കുർബാന മധ്യേ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ ചൊല്ലിക്കൊടുത്ത പ്രതിജ്ഞഏറ്റുചൊല്ലി.

ഇടവകയിലെ14 കുടുംബ യൂണീറ്റുകളിൽ നിന്നുള്ള പ്രതിനിധികളും മതബോധന വിഭാഗം പ്രതിനിധികളായ അബീഷ്‌ജോസ്, സീമജോർജ്ജ്, എസ്.എം.വൈ.എൽ പ്രതിനിധികളായ കെൽവിൻ തോമസ്, താനിയ സാബു എന്നിവരടക്കം 47 പേരാണ്‌വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കൽ അദ്ധ്യക്ഷനായുള്ള കത്തീഡ്രൽ ഇടവകയുടെ പുതിയ
പാരീഷ്‌കൗസിൽ അംഗങ്ങൾ.