- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണീശോയ്ക്കൊരഭയം; ആരോരുമില്ലാത്തവർക്ക് ആശ്വാസവുമായി മെൽബൺ രൂപതയുടെ ക്രിസ്മസ്സമ്മാനം
മെൽബൺ: അരോരുമില്ലാതെ, അന്തിയുറങ്ങാൻ അഭയമില്ലാതെകഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന ദൈവദാൻ സ്ഥാപനങ്ങൾക്ക് കൈത്താങ്ങുമായി മെൽബൺ സീറോ മലബാർ രൂപത. കഴിഞ്ഞ രണ്ടുവർഷങ്ങളായി ഡിസംബർ മാസത്തിൽ രൂപതാഗംങ്ങൾ തങ്ങളുടെപരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യ രൂപതയുടെനേതൃത്വത്തിൽ കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി നല്കി വരുന്നു. പാലാ രൂപത വൈദികനായിരുന്ന അബ്രഹാംകൈപ്പൻപ്ലാക്കലച്ചനാൽ സ്ഥാപിതമായ ദൈവദാൻസന്യാസിനിസമൂഹത്തിന്റെ നേതൃത്വത്തിൽ മലയാറ്റൂർ, കാഞ്ഞൂർ,വടക്കഞ്ചേരി, കോളയാട്, തങ്കമണി തുടങ്ങീ കേരളത്തിന്റെ വിവിധസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാൻ സ്ഥാപങ്ങളിലെ 800 ഓളംവരുന്ന അന്തേവാസികളെ സഹായിക്കുവാനാണ് ഈ വർഷംഉണ്ണീശോയ്‌ക്കൊരഭയം പദ്ധതിയിലൂടെ മെൽബൺ സീറോമലബാർ രൂപത ലക്ഷ്യമിടുന്നത്. ഡിസംബർ മാസത്തിലെഓരോ ദിവസവും ചെറിയ ത്യാഗങ്ങളിലൂടെ മാറ്റിവക്കുന്നചെറിയ സമ്പാദ്യം, ഉണ്ണീശോയ്ക്കുള്ള സമ്മാനമായി ക്രിസ്മസ്ദിവസം ദേവാലയങ്ങളിൽ കൊണ്ടുവരികയും ക്രിസ്മസ്‌കുർബാനക്കിടയിൽ അത് സമർപ്പിക്കുകയും ചെയ്യും. ഈശോയുടെ നാമത്തിൽ പാവപ്പെട്
മെൽബൺ: അരോരുമില്ലാതെ, അന്തിയുറങ്ങാൻ അഭയമില്ലാതെകഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന ദൈവദാൻ സ്ഥാപനങ്ങൾക്ക് കൈത്താങ്ങുമായി മെൽബൺ സീറോ മലബാർ രൂപത. കഴിഞ്ഞ രണ്ടുവർഷങ്ങളായി ഡിസംബർ മാസത്തിൽ രൂപതാഗംങ്ങൾ തങ്ങളുടെപരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യ രൂപതയുടെനേതൃത്വത്തിൽ കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി നല്കി വരുന്നു.
പാലാ രൂപത വൈദികനായിരുന്ന അബ്രഹാംകൈപ്പൻപ്ലാക്കലച്ചനാൽ സ്ഥാപിതമായ ദൈവദാൻസന്യാസിനിസമൂഹത്തിന്റെ നേതൃത്വത്തിൽ മലയാറ്റൂർ, കാഞ്ഞൂർ,വടക്കഞ്ചേരി, കോളയാട്, തങ്കമണി തുടങ്ങീ കേരളത്തിന്റെ വിവിധസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാൻ സ്ഥാപങ്ങളിലെ 800 ഓളംവരുന്ന അന്തേവാസികളെ സഹായിക്കുവാനാണ് ഈ വർഷംഉണ്ണീശോയ്‌ക്കൊരഭയം പദ്ധതിയിലൂടെ മെൽബൺ സീറോമലബാർ രൂപത ലക്ഷ്യമിടുന്നത്. ഡിസംബർ മാസത്തിലെഓരോ ദിവസവും ചെറിയ ത്യാഗങ്ങളിലൂടെ മാറ്റിവക്കുന്നചെറിയ സമ്പാദ്യം, ഉണ്ണീശോയ്ക്കുള്ള സമ്മാനമായി ക്രിസ്മസ്ദിവസം ദേവാലയങ്ങളിൽ കൊണ്ടുവരികയും ക്രിസ്മസ്‌കുർബാനക്കിടയിൽ അത് സമർപ്പിക്കുകയും ചെയ്യും.
ഈശോയുടെ നാമത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ കുഞ്ഞുമക്കളെ
പ്രോത്സാഹിപ്പിച്ചു കൊണ്ട്ഈ പദ്ധതിയോട് സഹകരിക്കണമെന്ന്മാതാപിതാക്കളോട് മാർ ബോസ്‌കോ പുത്തൂർ അഭ്യർത്ഥിച്ചു.കഴിഞ്ഞ വർഷം ക്രിസ്മസ് അവസരത്തിൽ ഉണ്ണീശോയ്‌ക്കൊരൂണ്എന്ന പദ്ധതിയിലൂടെ ലഭിച്ച 21,44,000 രൂപ കോട്ടയത്തെപി.വി.തോമസിന്റെ നവജീവൻ ട്രസ്റ്റിന് നല്കി.
ഈശോയെ നമ്മുടെ ജീവിതത്തിൽ നിരന്തരംകണ്ടുമുട്ടാനും ഈശോയുടെ സ്‌നേഹത്തിന്റെ സുവിശേഷമാധുരിഅനുസ്യൂതം അനുഭവിക്കാനും ഈശോയുടെ സൗഹൃദവലയത്തിലേ ക്ക്മറ്റുള്ളവരെ സ്വീകരിക്കാനുമുള്ള വലിയ സന്തോഷത്തിന്റെസദ്വാർത്തയായ ക്രിസ്മസ് സമാധാനത്തോടുംസന്തോഷത്തോടും കൂടി ആഘോഷിക്കുവാൻ ഏവർക്കും സാധിക്കട്ടെ
എന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂർ ആശംസിച്ചു.