- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സീറോ മലബാർ രൂപത വൈദികധ്യാനം ഇന്ന് മുതൽ 23 വരെ നോർത്ത് സിഡ്നിയിൽ
മെൽബൺ: സെന്റ്‌തോമസ് സീറോ മലബാർ മെൽബൺ രൂപതയിലെ വൈദിക ധ്യാനവും വിശുദ്ധ മേരിമക്കലോപ്പിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ചാപ്പലിലേക്കുള്ള തീർത്ഥാടനവും 19 മുതൽ 23 വരെ നോർത്ത്‌സിഡ്‌നി സെന്റ്‌മേരിമക്കലോപ്പ് സെന്ററിൽ വച്ച് നടക്കും. ലിസ്‌മോർ ബിഷപ്പ് ഗ്രിഗറിഹോമെമിങ്ങ് ആണ ്‌വൈദിക ധ്യാനം നയിക്കുന്നത്. രൂപതയിലെ എല്ലാവൈദികരും നാലുദിവസങ്ങളിലായി നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കും. നവംബർ 22-ാം തിയതി വിശുദ്ധ മേരിമക്കലോപ്പ ്ചാപ്പലിലേക്കുള്ള തീർത്ഥാടനം വൈകുന്ന്‌രേം 6 മണിക്ക് ജപമാലയോടെ ആരംഭിക്കും. തുടർന്ന് ചാപ്പലിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ മെൽബൺ സീറോമലബാർ രൂപതാദ്ധ്യക്ഷൻ മാർബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. വികാരി ജനറാൾ മോ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ എന്നിവരുൾപ്പെടെ രൂപതയിലെ എല്ലാവൈദികരും സഹകർമ്മികരായി ദിവ്യബലിയിൽ പങ്കെടുക്കും. സിഡ്‌നി, വോളഗോങ്ങ്,പെന്റിറിത്ത്, ബ്രോക്കബെ, ക്യാമ്പെൽടൗ, പാരമറ്റ, ന്യൂകാസിൽഎന്നിവടങ്ങളിൽ നിന്നുള്ള രൂപതാഗംങ്ങൾ തീർത്ഥാടനത്തിലും ദിവ്യബലിയിലും പങ്കെടു
മെൽബൺ: സെന്റ്‌തോമസ് സീറോ മലബാർ മെൽബൺ രൂപതയിലെ വൈദിക ധ്യാനവും വിശുദ്ധ മേരിമക്കലോപ്പിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ചാപ്പലിലേക്കുള്ള തീർത്ഥാടനവും 19 മുതൽ 23 വരെ നോർത്ത്‌സിഡ്‌നി സെന്റ്‌മേരിമക്കലോപ്പ് സെന്ററിൽ വച്ച് നടക്കും. ലിസ്‌മോർ ബിഷപ്പ് ഗ്രിഗറിഹോമെമിങ്ങ് ആണ ്‌വൈദിക ധ്യാനം നയിക്കുന്നത്.
രൂപതയിലെ എല്ലാവൈദികരും നാലുദിവസങ്ങളിലായി നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കും. നവംബർ 22-ാം തിയതി വിശുദ്ധ മേരിമക്കലോപ്പ ്ചാപ്പലിലേക്കുള്ള തീർത്ഥാടനം വൈകുന്ന്‌രേം 6 മണിക്ക് ജപമാലയോടെ ആരംഭിക്കും. തുടർന്ന് ചാപ്പലിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ മെൽബൺ സീറോമലബാർ രൂപതാദ്ധ്യക്ഷൻ മാർബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. വികാരി ജനറാൾ മോ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ എന്നിവരുൾപ്പെടെ രൂപതയിലെ എല്ലാവൈദികരും സഹകർമ്മികരായി ദിവ്യബലിയിൽ പങ്കെടുക്കും.
സിഡ്‌നി, വോളഗോങ്ങ്,പെന്റിറിത്ത്, ബ്രോക്കബെ, ക്യാമ്പെൽടൗ, പാരമറ്റ, ന്യൂകാസിൽഎന്നിവടങ്ങളിൽ നിന്നുള്ള രൂപതാഗംങ്ങൾ തീർത്ഥാടനത്തിലും ദിവ്യബലിയിലും പങ്കെടുക്കും.