മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാംവാർഷികാ ഘോഷങ്ങളുടെ ഭാഗമായി ദമ്പതികൾക്കു വേണ്ടിയുള്ള കുടുംബകൃപാഭിഷേക ധ്യാനം സെപ്റ്റംബർ 20, 21, 22, 23 തിയതികളിലായിമെൽബണിലെ ബെൽഗ്രവ് ഹൈറ്റ്‌സ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തുന്നു.

അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ.ഡൊമിനിക് വളമനാൽവിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽഅർപ്പിക്കുന്ന ദിവ്യബലിയോടെ ധുാനത്തിന് ആരംഭം കുറിക്കും. രൂപതയിലെവിവിധ ഇടവകകളിൽ നിന്നുമുള്ള ദമ്പതികൾ നാലു ദിവസങ്ങളിലായി നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കും.

രൂപതയിലെ ഓരോ ഇടവകയിലും പ്രാർത്ഥന കൂട്ടായ്മകൾക്ക് നേതൃത്വംനല്കാൻ കഴിയുന്ന രൂപതതലത്തിലുള്ള ലീഡർഷിപ്പ് ഗ്രൂപ്പിന് രൂപംനല്കാനും അങ്ങനെ രൂപതമുഴുവനും നവീകരണം സാധ്യമാക്കാനുംകുടുംബ കൃപാഭിഷേക ധ്യാനത്തിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി
രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരിഅഭിപ്രായപ്പെട്ടു. ധ്യാനത്തിനുള്ള ഒരുക്കങ്ങളും രജിസ്റ്റ്‌റേഷനുംപൂർത്തിയായതായി കോർഡിനേറ്റർമാരായ ഡോ.ഷാജു കുത്തനാപ്പിള്ളി,സന്തോഷ് ജോസ്,പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ എന്നിവർ അറിയിച്ചു.