- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഡ്നിയിൽ 'കൃപാഭിഷേകം' ബൈബിൾ കൺവൻഷനു 24 ന് തുടക്കം; ഫാ ഡോമനിക് വളവനാൽ മുഖ്യ കാർമികൻ
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത രണ്ടാംവാർഷീകാഘോഷവും കൃപാഭിഷേകം ബൈബിൾ കൺവെൻഷനും സെപ്റ്റംർ 24, 25, 26 തിയതികളിൽ സിഡ്‌നിയിലെ ക്യാംപ്‌വെൽടൗണിലുള്ള സെന്റ്ഗ്രിഗറിസ് കോളേജ് ഹാളിൽ വച്ച് നടക്കും. അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വളമനാലാണ് ബൈബിൾ കൺവെൻഷൻ നയിക്കുന്നത്. മെൽബൺ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുമുള്ളവർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും. ബൈബിൾ കൺവെൻഷന്റെ ഉത്ഘാടനം സെപ്റ്റംബർ 24-ാം തിയതി(ശനിയാഴ്ച ) 2 മണിക്ക് മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർനിർവ്വഹിക്കും. തുടർന്ന് ഫാ. ഡൊമിനിക് വളമാനാലിന്റെനേതൃത്വത്തിൽധ്യാനശുശ്രൂഷ ആരംഭിക്കും. രാത്രി 9.30 ന് ആദ്യ ദിവസത്തെകൺവെൻഷൻ സമാപിക്കും. സെപ്റ്റംബർ 25-ാം തിയതി(ഞായറാഴ്ച) കൺവെൻഷന്റെ രണ്ടാം ദിവസത്തെശുശ്രൂഷകൾ 2 മണിക്ക് ആരംഭിക്കും. രൂപതയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പൊതുയോഗം വൈകീട്ട് 4.30 ന് ആരംഭിക്കും. മെൽബൺരൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിക്കും. വോളഗോങ്
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത രണ്ടാംവാർഷീകാഘോഷവും കൃപാഭിഷേകം ബൈബിൾ കൺവെൻഷനും സെപ്റ്റംർ 24, 25, 26 തിയതികളിൽ സിഡ്‌നിയിലെ ക്യാംപ്‌വെൽടൗണിലുള്ള സെന്റ്ഗ്രിഗറിസ് കോളേജ് ഹാളിൽ വച്ച് നടക്കും.
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വളമനാലാണ് ബൈബിൾ കൺവെൻഷൻ നയിക്കുന്നത്. മെൽബൺ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുമുള്ളവർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും.
ബൈബിൾ കൺവെൻഷന്റെ ഉത്ഘാടനം സെപ്റ്റംബർ 24-ാം തിയതി(ശനിയാഴ്ച ) 2 മണിക്ക് മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർനിർവ്വഹിക്കും. തുടർന്ന് ഫാ. ഡൊമിനിക് വളമാനാലിന്റെനേതൃത്വത്തിൽധ്യാനശുശ്രൂഷ ആരംഭിക്കും. രാത്രി 9.30 ന് ആദ്യ ദിവസത്തെ
കൺവെൻഷൻ സമാപിക്കും.
സെപ്റ്റംബർ 25-ാം തിയതി(ഞായറാഴ്ച) കൺവെൻഷന്റെ രണ്ടാം ദിവസത്തെശുശ്രൂഷകൾ 2 മണിക്ക് ആരംഭിക്കും. രൂപതയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പൊതുയോഗം വൈകീട്ട് 4.30 ന് ആരംഭിക്കും. മെൽബൺരൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിക്കും. വോളഗോങ്ങ്‌രൂപത അദ്ധ്യക്ഷൻ ബിഷപ്പ് പീറ്റർ ഇൻഗാം, ഓസ്‌ട്രേലിയയിലെ മാരോണൈറ്റ് രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ആന്റോണി റ്റരാബെ, ഓസ്‌ട്രേലിയൻ മൾട്ടികൾച്ചറൽ മിനിസ്റ്റർ ജോൺ അജാക്ക, കാംഡെൻ എംപി. ക്രിസ് പാറ്റേഴ്‌സൺ, മക്കാർതർഎംപി. മൈക്ക് ഫ്രീലാൻഡർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
കൺവെൻഷൻ ജനറൽ കൺവീനർ ബിജോയ് തോപ്പിലിന്റെ നന്ദിപ്രസംഗത്തോടെ പൊതുസമ്മേളനം സമാപിക്കും. 9.30ന് രണ്ടാം ദിവസത്തെ ശുശ്രൂഷകൾഅവസാനിക്കും. സെപ്റ്റംബർ 26 (തിങ്കളാഴ്ച ) 2 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ രാത്രി 9മണിയോടെ സമാപിക്കും. ധ്യാന ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള സൗകര്യംഉണ്ടായിരിക്കും. ദൂരസ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് സൗജന്യ താമസ-വാഹനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ബൈബിൾ കൺവെൻഷന്റെയും വാർഷികാഘോഷത്തിന്റെയും വിജയത്തിനായി രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ, രൂപത വികാരി ജനറാൾമോൺ.ഫ്രാൻസിസ് കോലഞ്ചേരി, സിഡ്‌നി റീജിയൺ എപ്പിസ്‌കോപ്പൽ വികാരിഫാ.തോമസ് ആലുക്ക എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ബിജോയ് തോപ്പിൽ ജനറൽ കൺവീനറും ജോസ് കെ.പി. ജോയിന്റ്കൺവീനറുമായുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.രൂപതയുടെ രണ്ടാം വാർഷികാഘോഷങ്ങളിലേയ്ക്കും ഫാ.ഡൊമിനിക് വളമനാൽനയിക്കുന്ന ബൈബിൾ കൺവെൻഷനിലേയ്ക്കുംഏവരെയും ക്ഷണിക്കുന്നതായിമോൺ.ഫ്രാൻസിസ് കോലഞ്ചേരി, ഫാ.തോമസ് ആലുക്ക എന്നിവർ അറിയിച്ചു.