മെൽബൺ: സെന്റ് മേരീസ് സീറോ മലബാർ മെൽബൺ വെസ്റ്റ്ഇടവകയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാൾ 11 ന്(ഞായറാഴ്ച) ആഘോഷിക്കുന്നു. മെൽബണിലെ ആർഡീറിലുള്ള ക്യൂൻ ഓഫ് ഹെവൻ ദേവാലയത്തിലാണ് എട്ടു നോമ്പ് തിരുന്നാൾ ആഘോഷിക്കുന്നത്.

തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഓഗസ്റ്റ് 4-ാം തിയതി ആരംഭിച്ചു.മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി കൊടികയറ്റം നിർവ്വഹിച്ച് തിരുന്നാളിന് തുടക്കംകുറിച്ചു. തിരുന്നാൾ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം 7ന് വി.കുർബാനയും നൊവേനയും ലദീഞ്ഞും കൊന്തയും ഉണ്ടായിരിക്കും. ഫാ.വിൻസന്റ് മഠത്തിപറമ്പിൽ, ഫാ.പയസ് കൊടക്കത്താനത്ത്, ഫാ. എബ്രഹാം കുന്നത്തോളി, ഫാ. മനോജ് കുന്നംതടത്തിൽ എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

10-ാം തിയതി(ശനിയാഴ്ച)വൈകുന്നേരം 6.30 നുള്ള വി.കുർബാനയ്ക്കും നൊവേനയ്ക്കും തിരിപ്രദക്ഷിണത്തിനും ഫാ.ടോമി കളത്തൂർ മുഖ്യകാർമ്മികനായിരിക്കും.തിരുന്നാൾ ദിനമായ സെപ്റ്റംബർ 11-ാം തിയതി(ഞായറാഴ്ച) 2.30ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ ദിവ്യബലിയിൽ ഫാ.ഫ്രാൻസിസ് പുല്ലുകാട്ട് മുഖ്യകാർമ്മികനായിരിക്കും. ഫാ. എബ്രഹാം കഴുന്നടിയിൽ തിരുന്നാൾ സന്ദേശം നൽകും. തുടർന്ന് തിരുസ്വരൂപങ്ങളുംവഹിച്ചു കൊണ്ട് നടത്തുന്ന പ്രദക്ഷിണത്തിൽ ഉത്സവിന്റെയും എം.സി.എസ്.എ. യുടെയും നേതൃത്വത്തിൽ ചെണ്ടമേളവും മാൾട്ട ഗോസയുടെ ബാൻഡ് സെറ്റും ഉണ്ടായിരിക്കും.

തിരുന്നാൾ ദിവസം മാതാവിന്റെ മുടി എഴുന്നുള്ളിക്കുന്നതിനും അമ്പ്എഴുന്നുള്ളിക്കുന്നതിനും അടിമവയ്ക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.37 പ്രസുദേന്തിമാരാണ് ഈ വർഷംതിരുന്നാൾ ഏറ്റെടുത്ത്നടത്തുന്നത്. വികാരി റവ. ഡോ.മാത്യു കൊച്ചുപുരയ്ക്കൽ, ട്രസ്റ്റിമാരായ ബിജു തായ്യങ്കരി, ജോർജ്ജ് കൊച്ചുപുരയ്ക്കൽ,സോനു തെക്കനടിയിൽ എന്നിവരുടെയും പാരീഷ് കൗൺസിൽഅംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുന്നാളിന്റെവിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

തിരുന്നാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയുംക്ഷണിക്കുന്നതായി വികാരി റവ. ഡോ.മാത്യു കൊച്ചുപുരയ്ക്കൽഅറിയിച്ചു.