- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ സഭാഗംങ്ങളുടെആഴമേറിയ വിശ്വാസവുംസമർപ്പണ മനോഭാവവും മാതൃകാപരം: കർദ്ദിനാൾ ലെയനാർദോ സാന്ദ്രി
മെൽബൺ: സീറോ മലബാർ സഭാ മക്കളുടെ ആഴമേറിയ വിശ്വാസവും സമർപ്പണ മനോ ഭാവവും ഓസ്‌ട്രേലിയായിലെ ഇതര ക്രൈസ്തവസമൂഹങ്ങൾക്ക് മാതൃകയാണെന്ന് പൗരസ്ത്യ സഭകൾക്കുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾലെയാനാർദോ സാന്ദ്രി. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതനല്കിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കു കയായിരുന്നു കർദ്ദിനാൾ സാന്ദ്രി. ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ കൂടുതൽ വളരുവാൻഓസ്‌ട്രേലിയായിലെ സീറോ മലബാർ രൂപതക്ക് സാധിക്കട്ടെ എന്ന് പിതാവ്ആശംസിച്ചു.ഡാൻഡിനോങ്ങ് സെന്റ് ജോൺസ് കോളേജിൽ എത്തിചേർന്നകർദ്ദിനാൾലെയാനാർദോ സാന്ദ്രിക്കുംമാർപ്പാപ്പയുടെ ഓസ്‌ട്രേലിയായിലെസ്ഥിരം പ്രതിനിധി അഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പൊലീത്താ യ്ക്കുംവിശിഷ്ട വ്യക്തികൾക്കും രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, വികാരിജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, മെൽബൺ സൗത്ത് ഈസ്റ്റ് ഇടവകവികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണംനല്കി. തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ദിവ്യബലിയിൽ മാർബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിച്ചു. ഓസ്ട
മെൽബൺ: സീറോ മലബാർ സഭാ മക്കളുടെ ആഴമേറിയ വിശ്വാസവും സമർപ്പണ മനോ ഭാവവും ഓസ്‌ട്രേലിയായിലെ ഇതര ക്രൈസ്തവസമൂഹങ്ങൾക്ക് മാതൃകയാണെന്ന് പൗരസ്ത്യ സഭകൾക്കുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾലെയാനാർദോ സാന്ദ്രി. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതനല്കിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കു കയായിരുന്നു കർദ്ദിനാൾ സാന്ദ്രി.
ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ കൂടുതൽ വളരുവാൻഓസ്‌ട്രേലിയായിലെ സീറോ മലബാർ രൂപതക്ക് സാധിക്കട്ടെ എന്ന് പിതാവ്ആശംസിച്ചു.ഡാൻഡിനോങ്ങ് സെന്റ് ജോൺസ് കോളേജിൽ എത്തിചേർന്നകർദ്ദിനാൾലെയാനാർദോ സാന്ദ്രിക്കുംമാർപ്പാപ്പയുടെ ഓസ്‌ട്രേലിയായിലെസ്ഥിരം പ്രതിനിധി അഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പൊലീത്താ യ്ക്കുംവിശിഷ്ട വ്യക്തികൾക്കും രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, വികാരിജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, മെൽബൺ സൗത്ത് ഈസ്റ്റ് ഇടവകവികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണംനല്കി.
തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ദിവ്യബലിയിൽ മാർബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിച്ചു. ഓസ്‌ട്രേലിയായിലെഇതര പൗരസ്ത്യ സഭാപിതാക്കന്മാരും രൂപതയിൽ സേവനം ചെയ്യുന്ന വൈദികരുംസഹകാർമ്മികരായി. കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി വചനസന്ദേശം നല്കി.
കത്തീഡ്രൽ ഇടവകയിലെ മതബോധന വിദ്യാർത്ഥികൾ അവതരിപ്പിച്ചരംഗപൂജയോടെ പൊതുയോഗം ആരംഭിച്ചു. സീറോ മലബാർസഭയുടെയും ഓസ്‌ട്രേലിയായിലെ സീറോ മലബാർ രൂപതയുടെയുംവളർച്ചാഘട്ടങ്ങൾ പ്രതിപാദിക്കുന്ന വീഡിയോ സദസ്സ് ഹർഷാരവത്തോടെ
വരവേറ്റു.മാർ ബോസ്‌കോ പുത്തൂർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സെന്റ്തോമസ് സൗത്ത് ഈസ്റ്റ് ഇടവക ദൈവാലത്തിനായി വാങ്ങിയിരിക്കുന്ന സ്ഥലംവിശ്വാസികൾക്കായി സമർപ്പിക്കുന്ന കർമ്മം അഭിവന്ദ്യ കർദ്ദിനാൾ ലെയാനാർദോസാന്ദ്രി നിർവ്വഹിച്ചു. സീറോ മലബാർ ദൈവാലയങ്ങളിലെ കുട്ടികളുടെയുംയുവാക്കളുടെയും വർദ്ധിച്ച പങ്കാളിത്തം ശ്ലാഘനീയമാണെന്ന് തുടർന്ന്പ്രസംഗിച്ച അഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു.
2017 നവംബർ മാസം രൂപതയുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയായിലെവിവിധ പ്രദേശങ്ങളിൽ നടത്തപ്പെടുന്ന റെക്‌സ്ബാൻഡ് ഓസ്‌ട്രേലിയ-2017ടിക്കറ്റുകളുടെ വിതരണം ഗ്രേറ്റർ ഡാൻഡിനോങ്ങ് മേയർ ജിം മേമെറ്റി പ്രധാനസ്‌പോൺസർമാരായ കാത്തലിക് സൂപ്പർ, ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ്എന്നിവയുടെ പ്രതിനിധികൾക്ക് നല്കി കൊണ്ട് ഉദ്ഘാടനം ചെയ്തു. പാസ്റ്ററൽകൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ കൃതഞ്ജത അർപ്പിച്ചു.
രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, സൗത്ത്ഈസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരുടെ നേതൃത്വത്തിൽവിവിധ കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനം ചടങ്ങുകൾ മനോഹരമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. റോമൻ കൂരിയായിൽ നിന്നുള്ള പ്രതിനിധികളുടെ പ്രഥമ രൂപത സന്ദർശനംസംഘാടക മികവു കൊണ്ട് ശ്രദ്ധേയമായി.