മെൽബൺ: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മെൽബൺ സീറോ മലബാർ രൂപത. നൂറുകണക്കിനാളുകളുടെമരണവും ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ച കേരളത്തിന്റെയും തമിഴ്‌നാടിന്റെയുംതീരപ്രദേശങ്ങളിൽ കഴിയുന്ന കഷ്ടത യനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന്രൂപതാധ്യക്ഷൻ ബോസ്‌കോ പുത്തൂർ പിതാവ് അഭ്യർത്ഥിച്ചു.

രൂപതയുടെ എല്ലാഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും ഈ വരുന്ന ഞായറാഴ്ച വിശുദ്ധ കുർബാനക്കിടയിൽപ്രത്യേകം പിരിവെടുത്ത് തക്കല സീറോ മലബാർ രൂപതയിലൂടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കും. വലയും വള്ളവും കൃഷിയും നഷ്ടപ്പെട്ട പാവപ്പെട്ടമത്സ്യത്തൊഴിലാളികളെയും കർഷകരെയും സഹായിക്കാൻ എല്ലാവരും ഉദാരമായി നല്കാൻതയ്യാറാകണമെന്ന് പ്രത്യേകം പുറപ്പെടുവിച്ച സർക്കുലറിലൂടെ പിതാവ് ആവശ്യപ്പെട്ടു.