മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസമ്മയുടെ തിരുന്നാൾ ഫെബ്രുവരി11-ാംതിയതി(ഞായറാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ളനൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ ഫെബ്രുവരി3-ാം തിയതി മുതൽ ആരംഭിച്ചു. ക്യാംമ്പെല്ഫീൽഡിലെ സോമെർസെറ്റ്റോഡിലുള്ള കാൽദീയൻ ദേവാലയത്തിലാണ് തിരുന്നാൾ ദിവസമായഫെബ്രുവരി 11-ാം തിയതിയിലെ തിരുക്കർമ്മങ്ങൾ നടക്കുന്നത്. വൈകീട്ട് 3മണിക്ക് കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽകൊടിയേറ്റം നിർവ്വഹിക്കുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.

തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രത്യേകം അലങ്കരിച്ച പീഠങ്ങളിൽപ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നുള്ളിക്കാനും അടിമ വയ്ക്കാനുമുള്ളസൗകര്യവും ഉണ്ടായിരിക്കും. 4.30ന് നടക്കുന്ന ആഘോഷപൂർവ്വകമായ തിരുന്നാൾകുർബാനയ്ക്ക് മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോപുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. വികാരി ജനറാൾ മോൺ.ഫ്രാൻസിസ്‌കോലഞ്ചേരി, ചാൻസിലറും കത്തിഡ്രൽ വികാരിയുമായ ഫാ. മാത്യുകൊച്ചുപുരയ്ക്കൽ എന്നിവർ സഹകാർമ്മികരായിരിക്കും. വിശുദ്ധ കുർബാനക്കു ശേഷംവിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചും കൊണ്ടുള്ള പ്രദക്ഷിണത്തിന്ബീറ്റ്‌സ് ബൈ സെന്റ് മേരീസിന്റെ കലാകാരന്മാരുടെ ചെണ്ടമേളവും നാസിക്‌ഡോളും കൊഴുപ്പേകും. പൊൻകുരിശും വെള്ളി കുരിശുകളും മുത്തുകുടകളും വഹിച്ചു കൊണ്ടുള്ള ഈ മനോഹരമായ പ്രദക്ഷിണം വിശുദ്ധ അൽഫോൻസമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും. തുടർന്ന് സമാപന പ്രാർത്ഥകൾക്ക് ശേഷം
2019ലെ തിരുന്നാൾ ഏറ്റു കഴിക്കുന്നവരുടെപ്രസുദേന്തി വാഴ്ചയും നടക്കും.
സ്‌നേഹ വിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.

55 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്.തിരുന്നാൾ മനോഹരമാക്കുവാൻ കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യുകൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ബേബിച്ചൻ എബ്രഹാം, ജോബി മാത്യു,പാരീഷ് കൗൺസിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ

കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു. സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ സ്വജീവിതത്തെ സമർപ്പിച്ച് നമുക്കെന്നും മാതൃകയായി തീർന്നവിശുദ്ധ അൽഫോൻസമ്മയുടെ മദ്ധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാൻതിരുന്നാൾ ആഘോഷത്തിലേക്ക് ജാതി മത ഭേദമെന്യെ ഏവരെയും ക്ഷണിക്കുന്നതായിഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.