ബ്രിസ്ബേൻ: മെൽബൺ രൂപതയുടെ കീഴിൽ ബ്രിസ്ബേൻ സൗത്ത്ആസ്ഥാനമായി 2013 ഇൽ രൂപം കൊണ്ട സെന്റ് തോമസ് സിറോമലബാർ ഇടവകാംഗങ്ങളുടെ സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നംസാഷാത്കരിക്കപ്പെടുന്നു. ഹിൽക്രെസ്‌റ് ലൂഥറൻ സഭ വക 108 -112middle road എന്ന വസ്തുവിലുള്ള പള്ളിയും അതോടനുബന്ധിച്ചുള്ള 4ഏക്കർ സ്ഥലവും ഇടപാടുകൾ പൂർത്തിയാക്കി സെന്റ് തോമസ് ഇടവകബ്രിസ്ബേൻ സൗത്ത് സ്വന്തമാക്കി .

ഇക്കഴിഞ്ഞ നവംബർ മാസം 29 -ആംതിയതിയാണ് ഔദ്യോഗികമായി ഇടവകയ്ക്ക് ദേവാലയം സ്വന്തമായത്.ഇടവക വികാരി വാവോലിൽ അച്ചന്റെ കീഴിൽ ഇടവകയുടെ നടത്തുകൈക്കാരൻ തോമസ് കാച്ചപ്പിള്ളി, ചർച് ഡെവലപ്‌മെന്റ് കമ്മിറ്റികൺവീനർ റജി ജോസഫ് , ജോയിന്റ് കൺവീനർ സോണികുരിയൻ എന്നിവരുടെ നേതൃത്വത്തിൽ 21 ഓളം പാരിഷ് കൗൺസിൽ
അംഗംങ്ങളും 54 ഓളം ചർച് ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങളുംഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ സ്വപ്നതുല്യമായബ്രിസ്ബേൻ സൗത്ത് ഇടവകയേ സംബന്ധിച്ചേടത്തോളം ഇതൊരു ചരിത്ര

നേട്ടമാണെന്നത് എടുത്തു പറയേണ്ട ഒന്നാണ്. മെൽബൺ രൂപതെയുടെകിഴിലുള്ള ആസ്‌ട്രേലി യയിലെ വിവിധ ഇടവകകൾ ദേവാലയനിർമ്മാണത്തിനായി സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും രൂപതയിലെ ആദ്യത്തെദേവാലയം സ്വന്തമാക്കാൻ ദൈവം തിരഞ്ഞെ ടുത്തത് ബ്രിസ്ബേൻ സൗത്ത്ഇടവകയെ ആണെന്ന് പറയാതെ വയ്യ. 2013 - ൽ ഓസ്ട്രേലിയയിൽസിറോ മലബാർ രൂപത സ്ഥാപിതമായതിനു ശേഷം ഇടവകരൂപീകരണം നടന്നപ്പോൾ രൂപതയിലെ ആദ്യത്തെ ഇടവക ആയിതീരുവാനുള്ള ഭാഗ്യവും ബ്രിസ്ബേൻ ഇടവകക്കുണ്ടായി. സെന്റ്തോമസ് ഇടവകയുടെ അന്നത്തെ വികാരി . ഫാദർ പീറ്റർ കാവുംപുറംതുടങ്ങി വെച്ച സ്വന്തമായ ഇടവക ദേവാലയം എന്ന ആശയം പുതിയവികാരി ആയി ചുമതലയേറ്റ വാവോലിൽ അച്ഛനും പള്ളി കമ്മിറ്റി
അംഗങ്ങളും ചർച് ഡെവലപ്‌മെന്റ് കമ്മിറ്റി അംഗങ്ങളുംതുടരുകയായിരുന്നു. ഈ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചകാവുംപുറത്തച്ചനെയും ഇടവകക്കാർ ഈയവസരത്തിൽ നന്ദിയോടെഓർക്കുന്നു.

2.25 മില്യൺ ഡോളറിനു സ്വന്തമാക്കിയ പ്രസ്തുത വസ്തുവിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ചൈൽഡ് കെയർ സെന്ററും ഇടവകവികാരിക്ക് താമസ യോഗ്യമായ അഞ്ച് ബെഡ്‌റൂം ഉള്ള നല്ല ഒരു വീടുംഉണ്ട് . ഒരു വലിയ പള്ളിയും ഓഡിറ്റോറിയവും നിർമ്മിക്കാനുള്ള സിറ്റികൗൺസിൽ അംഗീകാരം നിലവിൽ ഉള്ള ഈ സ്ഥലം ഇടവകയ്ക്ക്
കിട്ടിയ ദൈവിക ദാനമാണെന്നാണ് ഇടവക ജനങ്ങൾ വിശ്വസിക്കുന്നത്.ഇടവകക്കുണ്ടായ ഈ നേട്ടത്തിൽ ദൈവത്തിനു നന്ദി പറയുവാൻഇടവകാംഗങ്ങൾ ഡിസംബർ മാസം 2 ആം തിയതി പുതിയദേവാലയത്തിൽ ഒത്തുചേരുകയുണ്ടായി. അംഗങ്ങൾ കൊണ്ടുവന്നമധുരപല ഹാരങ്ങൾ പങ്കുവച്ചും കൊന്ത ചൊല്ലിയും ഇടവകാംഗങ്ങൾസന്തോഷം പങ്കുവച്ചു.

ഈ ചരിത്രനേട്ടത്തിന്റെ നാൾവഴികളിൽ വിശ്വസ്വ തീഷ്ണതയിൽനിരന്തരം പ്രാർത്ഥിക്കുകയും ഇടവക മധ്യസ്ഥനായ വിശുദ്ധതോമാശ്‌ളീഹായുടെ മാധ്യസ്ഥം അപേക്ഷിക്കുകയും സാമ്പത്തികമായിസഹായിക്കുകയും ചെയ്ത എല്ലാ ഇടവകാംഗങ്ങൾക്കും ഇടവക വികാരി
ഫാദർ വര്ഗീസ് വാവോലിൽ നന്ദി അറിയിക്കുകയും ചെയ്തു.ഇടവകാംഗങ്ങൾ എലാവരും ഒരേ മനസ്സോടെ ഇടവകയോട് ചേർന്ന്നിന്നതു കൊണ്ട് മാത്രമാണ് ഈ ചുരുങ്ങിയ കാലം കൊണ്ട്
സ്വന്തമായൊരു ദേവാലയം എന്ന സ്വപ്നം നേടുവാൻ കഴിഞ്ഞതെന്നുംവാവോലിൽ അച്ഛൻ അനുസ്മരിപ്പിച്ചു. ഈ സഹകരണം തുടർന്നുംഉണ്ടാവണമെന്നും അതിനെല്ലാമുപരി എല്ലാ ദിവസവും ദേവാലയത്തെയുംഇടവക ജനങ്ങളെയും സന്ധ്യപ്രാത്ഥനകളിൽ സമർപ്പിച്ചു
പ്രാത്ഥിക്കണമെന്നും അച്ചൻ ആവശ്യപ്പെട്ടു.

ഇടവകയുടെ നിരവധി പ്രവര്ത്തനങ്ങളിൽ രൂപതാ ചട്ടങ്ങൾക്കനുസരിച്ചുമാർഗ്ഗനിർദേശങ്ങൾ നൽകുകയും ഇടവകക്ക് സ്വന്തമായ ദേവാലയംഎന്നആശയത്തെ പ്രോസാഹിപ്പിക്കുകയും ചെയ്ത അഭിവന്ദ്യ പിതാവ് ബോസ്‌കോപുത്തൂരിനും , രൂപതാ വികാരി ജനറാൾ ഫാദർ ഫ്രാൻസിസ്
കൊലെഞ്ചേരിക്കും ചാൻസലർ മാത്യു അച്ഛനും പാരിഷ് പാസ്റ്ററൽകൗൺസിൽ ഇടവകക്കുണ്ടായ ഈ നേട്ടത്തിൽ നന്ദി അറിയിച്ചു.