റോയ്സ് സിറ്റി : FM റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ്. തോമസ് യുണൈറ്റഡ് ചർച്ച് ഓഫ് റോയ്സ് സിറ്റി ഒന്നാം വാർഷികം ആഘോഷിച്ചു. കൺവെൻഷൻ പ്രാസംഗികനും, MTC ഓഫ് ഡാലസിന്റെ വികാരിയുമായ ഫാ. സജി പി. ചാക്കോ മുഖ്യഅതിഥിയായി പങ്കെടുത്ത് വചന സന്ദേശം നൽകുകയുണ്ടായി.

റവ. ഫാ. ഗീവർഗീസ് പുത്തൂർ കുടിലിൽ, റവ. ഫാ. ഡോ. ഫിലിപ്പിന്റെയും കാർമ്മികത്വത്തിൽ സന്ധ്യ പ്രാർത്ഥന നടത്തുകയും ; തുടർന്ന് എം. സി അലക്‌സൻഡർ, റോസമ്മ, മേരി മൈക്കിൾ, ഡോ. പൊന്നമ്മ,മൈക്കിൾ കല്ലറക്കൽ എന്നിവരുടെ സുവിശേഷ വായനയും നടക്കുകയുണ്ടായി. മൈക്കിൾ കല്ലറക്കൽ, സജി സ്‌കറിയ, ആഷിത സജി തുടങ്ങിയ കലാകാരന്മാർ ചേർന്നൊരുക്കിയ ക്രിസ്തീയ സംഗീത വിരുന്നും വാർഷികാഘോഷം ഭക്തി സാന്ദ്രമാക്കി.