- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2017ലെ അവസാന ദിവസം മാത്രം ലണ്ടനിൽ കത്തിക്കുത്തേറ്റ് മരിച്ചത് നാല് കൗമാരക്കാർ; നിയമവാഴ്ചയുടെ പേരിൽ അഭിമാനിക്കുന്ന ബ്രിട്ടീഷ് തലസ്ഥാനത്ത് പോയ വർഷം കത്തിക്കുത്തേറ്റ് മാത്രം കൊല്ലപ്പെട്ടത് മലയാളിയടക്കം 26 വിദ്യാർത്ഥികൾ
വിട്ട് വീഴ്ചയില്ലാത്ത നിമയവാഴ്ച നിലനിൽക്കുന്ന ലോകത്തിലെ അപൂർവം ഇടങ്ങളിൽ ഒന്നായിട്ടാണ് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടൻ കാലങ്ങളായി വാഴ്‌ത്തപ്പെടുന്നത്. എന്നാൽ ഇവിടെ ഇപ്പോൾ ക്രമസമാധാന നില വഷളായി വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇത് പ്രകാരം 2017ലെ അവസാന ദിവസം മാത്രം ലണ്ടനിൽ കത്തിക്കുത്തേറ്റ് മരിച്ചത് നാല് കൗമാരക്കാരാണ്. ഇതിന് പുറമെ ലണ്ടനിൽ പോയ വർഷം കത്തിക്കുത്തേറ്റ് മാത്രം കൊല്ലപ്പെട്ടത് മലയാളിയായ ജേക്കബ് എബ്രഹാം അടക്കം 26 വിദ്യാർത്ഥികളാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഡിസംബർ 31നും ജനുവരി ഒന്നിന് പുലർച്ച 2.30നും ഇടയിൽ വെസ്റ്റ് ഹാം, ടുൽസെ ഹിൽ, എൻഫീൽഡ്, ഓൾഡ് സ്ട്രീറ്റ എന്നിവിടങ്ങളിലാണ് നാല് കത്തിക്കുത്തുകൊലപാതകങ്ങൾ അരങ്ങേറിയിരിക്കുന്നത്. കൊലയ്ക്ക് ഇരകളായിരിക്കുന്നവർ 17നും 20നും ഇടയിൽ പ്രായമുള്ളവരാണ്. ഒരു ദശാബ്ദത്തിനിടെ ഒരു വർഷമുണ്ടായ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾക്ക് ലണ്ടൻ സാക്ഷ്യം വഹിച്ച വർഷം കൂടിയായിരുന്നു 2017. ഇവിടുത്തെ പുതുവൽസരാഘോഷങ്ങളിൽ ഭൂരിഭാഗവും സമ
വിട്ട് വീഴ്ചയില്ലാത്ത നിമയവാഴ്ച നിലനിൽക്കുന്ന ലോകത്തിലെ അപൂർവം ഇടങ്ങളിൽ ഒന്നായിട്ടാണ് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടൻ കാലങ്ങളായി വാഴ്‌ത്തപ്പെടുന്നത്. എന്നാൽ ഇവിടെ ഇപ്പോൾ ക്രമസമാധാന നില വഷളായി വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇത് പ്രകാരം 2017ലെ അവസാന ദിവസം മാത്രം ലണ്ടനിൽ കത്തിക്കുത്തേറ്റ് മരിച്ചത് നാല് കൗമാരക്കാരാണ്. ഇതിന് പുറമെ ലണ്ടനിൽ പോയ വർഷം കത്തിക്കുത്തേറ്റ് മാത്രം കൊല്ലപ്പെട്ടത് മലയാളിയായ ജേക്കബ് എബ്രഹാം അടക്കം 26 വിദ്യാർത്ഥികളാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
ഡിസംബർ 31നും ജനുവരി ഒന്നിന് പുലർച്ച 2.30നും ഇടയിൽ വെസ്റ്റ് ഹാം, ടുൽസെ ഹിൽ, എൻഫീൽഡ്, ഓൾഡ് സ്ട്രീറ്റ എന്നിവിടങ്ങളിലാണ് നാല് കത്തിക്കുത്തുകൊലപാതകങ്ങൾ അരങ്ങേറിയിരിക്കുന്നത്. കൊലയ്ക്ക് ഇരകളായിരിക്കുന്നവർ 17നും 20നും ഇടയിൽ പ്രായമുള്ളവരാണ്. ഒരു ദശാബ്ദത്തിനിടെ ഒരു വർഷമുണ്ടായ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾക്ക് ലണ്ടൻ സാക്ഷ്യം വഹിച്ച വർഷം കൂടിയായിരുന്നു 2017. ഇവിടുത്തെ പുതുവൽസരാഘോഷങ്ങളിൽ ഭൂരിഭാഗവും സമാധാനപരമായിരുന്നുവെന്നും എന്നാൽ ചില ഗ്രൂപ്പുകൾ ആക്രമണത്തിനായി തുനിഞ്ഞിറങ്ങിയതിനെ തുടർന്നാണീ കൊലപാതകങ്ങൾ സംഭവിച്ചിരിക്കുന്നതെന്നുമാണ് മെട്രൊപൊളിറ്റൻ ടെറിട്ടോറിയൽ പൊലീസിങ് കമാൻഡിലെ കമാൻഡറായ നെയിൽ ജെറോം വെളിപ്പെടുത്തുന്നത്.
എൻഫീൽഡിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാൽ മറ്റിടങ്ങളിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. 10 കൗമാരക്കാർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നതെന്നാണ് ഇതിന് ദൃക്സാക്ഷിയായ ഇവിടുത്തെ തദ്ദേശവാസിയായ 56കാരൻ ക്ലൈവ് ഹാരിയട്ട് വെളിപ്പെടുത്തുന്നത്. ഇരു ഗ്രൂപ്പുകളായി കൗമാരക്കാർ ഇവിടുത്തെ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് ഏറ്റ് മുട്ടുകയുമായിരുന്നു. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് പൊലീസ് തനിക്ക് ഉറപ്പേകിയിരുന്നുവെന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ പ്രതികരിച്ചിരിക്കുന്നത്.
2018ൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഖാൻ ഉറപ്പേകുന്നു. എൻഫീൽഡിലെ ലാർമാൻസ് റോഡിൽ ഡിസംബർ 31ന് രാത്രി 11.30നാണ് 18 കാരൻ കുത്തേറ്റ് മരിച്ചതെന്നാണ് സ്‌കോട്ട്ലൻഡ് യാർഡ് വക്താവ് വെളിപ്പെടുത്തുന്നത്. ആശുപത്രിയിൽ വച്ചായിരുന്നു ഇയാൾ മരിച്ചത്. വെസ്റ്റ്ഹാമിൽ രാത്രി 7.35നായിരുന്നു 20കാരൻ കുത്തേറ്റ് മരിച്ചത്. ഡിസംബർ 31ന് 10.40നായിരുന്നു 17കാരന് ടുൽസെ ഹില്ലിലെ സ്റ്റേഷൻ റൈസിനടുത്തുള്ള ജംഗ്ഷനിൽ വച്ച് കുത്തേറ്റത്. ജനുവരി ഒന്നിന് പുലർച്ചെ 2.35നായിരുന്നു ഓൾസ് സ്ട്രീറ്റ് ഇസി 1ലെ ബാർത്തലോമിയോ കോർട്ടിൽ വച്ച് 20 കാരന് കുത്തേറ്റത്. ഗുരുതരമായ പരുക്കോടെ ഇയാളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.