- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുഖമില്ലാത്ത അമ്മയെ കാണാൻ അവധി നൽകിയില്ല; ദുബായിൽ ഇന്ത്യക്കാരൻ സഹപ്രവർത്തകനെ 11 തവണ കുത്തി
ദുബായ്: സുഖമില്ലാത്ത അമ്മയെ കാണാൻ അവധി നൽകാത്തതിനെ തുടർന്ന് ദുബായിൽ ഇന്ത്യാക്കാരൻ സഹപ്രവർത്തകനെ 11 തവണ കുത്തി. നിർമ്മാണ തൊഴിലാളിയാണ് സഹപ്രവർത്തകനെ പതിനൊന്ന് തവണ കുത്തിയത്.
ഓഗസ്റ്റ് 25മുതൽ ഇന്ത്യക്കാരായ 22 നിർമ്മാണ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറാണെന്ന് നിർമ്മാണ കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഈ 22 പേരുടെ പട്ടികയിൽ ഇയാൾ ഉൾപ്പെട്ടിരുന്നില്ല. അമ്മയുടെ രോഗം കൂടുതലാണെന്നും നാട്ടിലേക്ക് മടങ്ങണമെന്നും അയാൾ തന്നോട് പറഞ്ഞിരുന്നതായി സഹപ്രവർത്തകൻ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഒരു തീരുമാനമെടുക്കാൻ കഴിയില്ലായിരുന്നു. കുത്തേറ്റ ജീവനക്കാരൻ പറഞ്ഞു.
പിറ്റേദിവസം അമ്മ മരിച്ചവിവരം യുവാവ് സഹപ്രവർത്തകനെ അറിയിച്ചു. അയാൾ ദേഷ്യത്തോടെ വീണ്ടും മുറിയിലെത്തുകയും കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് പതിനൊന്ന് തവണ സഹപ്രവർത്തകന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ ആക്രമണം. പ്രതിക്കെതിരെ ദുബായ് പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തു.