- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലാളിയും തൊഴിലാളികളും തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്ന മൺറോ തുരുത്ത്! എസ്കെബി ടെക്‌സറ്റൈയിൽസ് ഉടമ ഗോപാലകൃഷ്ണനൊപ്പം തദ്ദേശം പയറ്റി തെളിയാൻ ഇറങ്ങിയത് മൂന്ന് ജീവനക്കാർ
കൊല്ലം : വികസനം എന്നും അകലെ നിൽക്കുന്ന പഞ്ചായത്ത് ആണ് കൊല്ലം ജില്ലയിലെ മൺറോതുരുത്ത് പഞ്ചായത്ത്. മാറി മാറി ഭരിച്ച മുന്നണികൾ വികസനം വഴിമുട്ടിയതിന് ന്യായീകരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും തുരുത്തിലെ സാധാരണക്കാരന്റെ ജീവിതം ഇന്നും ഇരുട്ടിലാണ്. നാലു ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മൺറോതുരുത്തിലെ വികസനം ലക്ഷ്യമാക്കി ഒരു
കൊല്ലം : വികസനം എന്നും അകലെ നിൽക്കുന്ന പഞ്ചായത്ത് ആണ് കൊല്ലം ജില്ലയിലെ മൺറോതുരുത്ത് പഞ്ചായത്ത്. മാറി മാറി ഭരിച്ച മുന്നണികൾ വികസനം വഴിമുട്ടിയതിന് ന്യായീകരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും തുരുത്തിലെ സാധാരണക്കാരന്റെ ജീവിതം ഇന്നും ഇരുട്ടിലാണ്. നാലു ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മൺറോതുരുത്തിലെ വികസനം ലക്ഷ്യമാക്കി ഒരു മുതലാളിയും, ആ മുതലാളിയുടെ സ്ഥാപനത്തിലെ ജീവനക്കാരും ജനവിധി തേടാൻ കച്ചകെട്ടി ഇറങ്ങുന്നത്. മൺറോതുരുത്തിലെ എസ്.കെ.ബി ടെക്‌സറ്റൈൽസ് ഉടമ ഗോപാലകൃഷ്ണനും ജീവനക്കാരുമാണ് ഒരേ പഞ്ചായത്തിൽ നിന്നു തന്നെ ജനസമ്മിതി നേടാൻ ഒരുങ്ങുന്നത്. സ്ഥാപനത്തിൽ മൂന്നു വനിതാ ജീവനക്കാരാണ് ഉള്ളത്. ദിവ്യയും, കവിതയും, നിത്യയും. തെരഞ്ഞെടുപ്പിൽ മുതലാളിയും തൊഴിലാളിയും വേറെയാണെന്ന് നിലപാടിൽ ടെക്‌സ്റ്റൈയിൽ ഉടമ ഗോപാലകൃഷ്ണൻ ഉറച്ചു നിൽക്കുമ്പോൾ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുടെ ബലത്തിലാണ് ജീവനക്കാരായ മൂവർ സംഘം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.
മൺറോതുരുത്ത് പഞ്ചായത്തിലെ വില്ലിമംഗലം പടിഞ്ഞാറ് നാലാം വാർഡിൽ നിന്ന് സിപിഐ സ്ഥാനാർത്ഥിയിയായിട്ടാണ് ഗോപാലകൃഷ്ണൻ മൽസരിക്കുന്നത്. നിലവവിൽ ജനറൽ കാറ്റഗറിയിലെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിനോടാണ് ഗോപാലകൃഷ്ണന്റെ മൽസരം. നെന്മേനി എട്ടാം വാർഡിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായിട്ടാണ് ദിവ്യ മൽസരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ദിവ്യ ബിജെപി സ്ഥാനാർത്ഥിയായി മൽസരിക്കുന്നത്. അതേസമയം വില്ലിമംഗലം അഞ്ചാം വാർഡ് ഇത്തവണ വനിതാവാർഡാണ്. ഇവിടെ മൽസരിക്കുന്നത് എസ്.കെ.ബി ടെക്‌സറ്റൈയിൽസ് ജീവനക്കാരിയായ കവിതയാണ്. കവിത കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. കണ്ട്രാംകാണി മൂന്നാം വാർഡിൽ നിന്നും മൽസരിക്കുന്നത് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയായ നിത്യബാബുവാണ്. കോൺഗ്രസ് സിറ്റിങ് സീറ്റായ ഈ വാർഡിൽ സിപിഐഎം സ്ഥാനാർത്ഥിയായിട്ടാണ് നിത്യ ബാബു മൽസരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മുതലാളികളും തൊഴിലാളികളും സ്ഥാനാർത്ഥികളായതോടെ കച്ചവടത്തിന്റെ ചുമതല ഹോപാലകൃഷ്ണന്റെ മകനും ബന്ധുക്കൾക്കുമാണ്. ജീവനക്കാരായി ബന്ധുക്കൾ എത്തിയപ്പോൾ കാഷ്യറുടെ റോളിൽ ഗോപാലകൃഷ്ണന്റെ മകനാണ്.
' തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. അതുപോലെ അവരുവരുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഉണ്ടാകും. ജനാധിപത്യ സംവിധാനത്തിൽ മുതലാളികളോ തൊഴിലാളികളോ ഇല്ലലോ, അവർ മൽസരിക്കുണ്ടെന്ന് പറഞ്ഞപ്പോൾ പൂർണ പിന്തുണയും നൽകി. ഞങ്ങളെല്ലാവരും പ്രചരണത്തിനിറങ്ങിയപ്പോഴാണ് ബിസിനസ് മകനെ ഏൽപിച്ചത്. ഇപ്പോൾ ഭാര്യയും മക്കളുമാണ് കടയിലെ മുതലാളികളും തൊഴിലാളികളും. ഞാനും എന്റെ ജീവനക്കാരും ജയിക്കണമെന്നാണ് ആഗ്രഹം' ഗോപാലകൃഷ്ണൻ പറയുന്നു. മൺറോതുരുത്തിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വേലിയേറ്റത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും പരിഹാരം കണ്ടെത്തുക എന്നതാണ് മൺറോതുരുത്തിൽ വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാർത്ഥികളോട്് വോട്ടർമാർ ആവശ്യപ്പെടുന്നത്. തുരുത്തിലെ 13 വാർഡുകളിൽ 11 വാർഡുകളിലെ വീടുകളും വേലിയേറ്റത്തെ തുടർന്ന് വെള്ളം കയറുന്നവയാണ്. 2005ലെ സുനാമിക്ക് ശേഷമാണ് മൺറോതുരുത്തിലെ വേലിയേറ്റം രൂക്ഷമായത്. ഉപ്പുവെള്ളം കയറി പലരുടേയും പധാനഉപജീവനമാർഗമായ മൽസ്യകൃഷിയും വീടും ശിച്ചതോടെ നൂറുകണക്കിന് ആൾക്കാരാണ് തുരുത്ത് വിട്ടുപോയത്. പുലർച്ച മൂന്നു മണിയോടെ വേലിയേറ്റത്തെ തുടർന്ന് കയറുന്ന വെള്ളം ഇറങ്ങാൻ രാവിലെ പത്തുമണിയാകും. വിദ്യാർത്ഥികളെയും രാവിലെ ജോലിക്കു പോകുന്നവരെയുമാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിക്കുന്നത്.
പഞ്ചായത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ പേരിലാണ് കവിതയും ദിവ്യയും നിത്യാബാബുവും ഗോപാലകൃഷ്ണനും വോട്ട് തേടുന്നത്. സിപിഐ, സിപിഐഎം, കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികൾ ഒരേ സ്ഥാപനത്തിലെ തന്നെയായതു കൊണ്ട് നാട്ടുകാരും വെട്ടിലായിരിക്കുകയാണ്. ആർക്ക് വോട്ട് ചെയ്യും എന്ന കൺഫ്യൂഷനിലാണ് നാട്ടുകാർ. പഞ്ചായത്തിൽ ഇവർക്ക് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഫ്ളാക്‌സ് ബോർഡുകളും രസകരമാണ്. ' തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ മുതലാളിയേയും ജീവനക്കാരെയും വിജയിപ്പിക്കുക' എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപാലകൃഷ്ണന്റെ എസ്.കെ.ബി ടെക്‌സറ്റൈയിൽസും മകൻ അഖിലിന്റെ ബേക്കറിയും ഇപ്പോൾ വിവിധ പാർട്ടികളുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായി മാറിയിരിക്കുകയാണ്. എല്ലാ പാർട്ടികളുടെയും കൊടികളും നോട്ടീസുകളും ഫ്ളാക്‌സുകളുമാണ് സ്ഥാപനത്തിന് ചുറ്റും. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ജോലികളയുമോ എന്ന് ചോദിച്ചാൽ മൂവരും ഒരുമിച്ച് പറയും ' മെമ്പർ വേറെ......പണി വേറെ'