കൊല്ലം: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാരുടെ പേരുമാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മാറ്റങ്ങളുടെ ചുവടുപിടിച്ചാണ് ഇവിടെയും പേരുമാറ്റം നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സുമാർ ഇനി നഴ്‌സിങ്ങ് ഓഫിസർമാരാകും. സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2) മുതൽ നഴ്‌സിങ് ഓഫിസർ വരെയുള്ള തസ്തികകളിലാണ് പേരുമാറ്റം നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ശുപാർശ ആരോഗ്യവകുപ്പ് ഡയറക്ടർ, പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറി. പേരുമാറ്റ ശുപാർശകൾ ഇങ്ങനെ:

സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2): നഴ്‌സിങ് ഓഫിസർ

സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 1): നഴ്‌സിങ് ഓഫിസർ (ഗ്രേഡ് 1)

ഹെഡ് നഴ്‌സ്: സീനിയർ നഴ്‌സിങ് ഓഫിസർ

നഴ്‌സിങ് സൂപ്രണ്ട് (ഗ്രേഡ് 2): ഡപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട്

നഴ്‌സിങ് സൂപ്രണ്ട് (ഗ്രേഡ് 1): നഴ്‌സിങ് സൂപ്രണ്ട്

നഴ്‌സിങ് ഓഫിസർ: ചീഫ് നഴ്‌സിങ് ഓഫിസർ

 

ഇതു സംബന്ധിച്ച് ഗവ. നഴ്‌സസ് അസോസിയേഷൻ മന്ത്രിക്കു നിവേദനം നൽകിയിരുന്നു. വകുപ്പിലെ മറ്റു വിഭാഗങ്ങളും നിവേദനം നൽകി കാത്തിരിക്കുകയാണ്.