- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഘടകർപ്പരന്മാർ' ഇന്ന് വൈകിട്ട് 6.30 ന് ലിബേർട്ടി ഹാളിൽ അരങ്ങേറുന്നു
ഡബ്ലിൻ: നാട്ടരങ്ങ് സംഘത്തിന്റെ ഈ വർഷത്തെ നാടകം 'ഘടകർപ്പരന്മാർ' ശനിയാഴ്‌ച്ച വൈകീട്ടു 6.30 ന് ഡബ്ലിൻ സിറ്റി സെന്റെറിലെ ലിബേർട്ടി ഹാൾ തിയേറ്ററിൽ (SIPTU ഓഫിസ് ) അരങ്ങേറും. നാടകം നടക്കുന്ന സമയത്ത് 5 വയസിനു മുകളിലുള്ള കുട്ടികൾക്കായി രണ്ടു മണിക്കൂർ മ്യൂസിക്,ഡാൻസ്,ഫേസ് പെയിന്റിങ്, റ്റെർ ടാറ്റു, കരോക്കേ മ്യൂസിക്, ബബ്ബിൾസ്, മാജിക് ഷോ തുടങ്ങിയ പരിപാട
ഡബ്ലിൻ: നാട്ടരങ്ങ് സംഘത്തിന്റെ ഈ വർഷത്തെ നാടകം 'ഘടകർപ്പരന്മാർ' ശനിയാഴ്‌ച്ച വൈകീട്ടു 6.30 ന് ഡബ്ലിൻ സിറ്റി സെന്റെറിലെ ലിബേർട്ടി ഹാൾ തിയേറ്ററിൽ (SIPTU ഓഫിസ് ) അരങ്ങേറും. നാടകം നടക്കുന്ന സമയത്ത് 5 വയസിനു മുകളിലുള്ള കുട്ടികൾക്കായി രണ്ടു മണിക്കൂർ മ്യൂസിക്,ഡാൻസ്,ഫേസ് പെയിന്റിങ്, റ്റെർ ടാറ്റു, കരോക്കേ മ്യൂസിക്, ബബ്ബിൾസ്, മാജിക് ഷോ തുടങ്ങിയ പരിപാടികൾ മറ്റൊരു ഹാളിൽ (THE CONNOLLY HALL ) ഒരുക്കിയിട്ടുണ്ട്.
തസ്‌കരവേദം ഇതിവൃത്തമാക്കി എ ശാന്തകുമാർ എഴുതിയ ഈ നാടകം അധികാരത്തിനുവേണ്ടി എന്തിനും ഏതിനും വേണ്ടി കണ്ണടക്കുന്ന ആനുകാലിക പ്രശ്‌നം പ്രേക്ഷകനെ രാജഭരണ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സംവിധാനം : ഷൈജു ലൈവ്, സഹസംവിധാനം : ഉദയ് നൂറനാട് ,കലാസംവിധാനം :അജിത് കേശവനും റിസൻ ചുങ്കത്തും ,ശബ്ദവും വെളിച്ചവും ശ്യാം ഇസാദു, ജോബിൻ ഫിലിപ്പ്, കെവിൻ ജോർജ്, മേക്കപ്പ് : മഞ്ജു സുനിൽ.
രംഗത്ത് : പ്രിൻസ് ജോസഫ് അങ്കമാലി , ഉദയ് നൂറനാട്, പ്രദീപ് ചന്ദ്രൻ, സ്മിത അലക്‌സ്, എലിസബെത്ത് മത്തായി, ഷൈബു കൊച്ചിൻ, എൽദോ ജോൺ, ബൈജു ജോർജ്, ജൈസൺ ജോസഫ്, സാജൻ സെബാസ്റ്റ്യൻ, റിസൻ ചുങ്കത്ത്, സുനിൽ ഫ്രാൻസിസ്, ഷിബു പുല്ലാട്ട്, വിനോദ് കണ്ണൂർ, എയിഞ്ചൽ സുനിൽ, ബേസിൽ പോൾ, ഫേബ പ്രിൻസ് തുടങ്ങിയവർ അഭിനയിക്കുന്നു. ടിക്കറ്റ് കൗണ്ടറിൽ നിന്നു ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഉദയ് നൂറനാട് : 0863527577
ഷൈജു ലൈവ് : 0879043501
പ്രിൻസ് അങ്കമാലി : 0862349138