- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫഹദിന്റെ മഹേഷിനേക്കാൾ മെച്ചപ്പെട്ടോ ഉദയനിധി സ്റ്റാലിന്റെ പ്രകടനം? നിങ്ങൾ ഫഹദിന്റെ പകുതിയേ ആയിട്ടുള്ളൂ എന്ന് സ്റ്റാലിന്റെ ഭാര്യ കൃതിക; പ്രിയൻ മൊഴിമാറ്റിയ നിമിർ മികച്ച ചിത്രമെന്ന് ആരാധകരുടെ വിലയിരുത്തൽ
മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് അഭിനയിച്ചു പ്രതിഫലിച്ച കഥാപാത്രത്തെ തമിഴിലേക്ക് പകർത്തിയ ഉദയാനിധി സ്റ്റാലിന്റെ അഭിനയം അത്ര പോരെന്ന് ഭാര്യ കൃതിക. പ്രിയദർശൻ ചിത്രം നിമിർ എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്ത ചിത്രത്തിൽ മഹേഷിന്റെ കാരക്ടറിന് പുറത്ത് വമ്പൻ അഭിപ്രായം ഉയരുമ്പോഴും തന്റെ ഭാര്യക്ക് പറയുന്നത് താൻ ഫഹദിന്റെ പകുതിയേ ആയുള്ളൂ എന്നാണെന്ന് തുറന്നുപറഞ്ഞത് സ്റ്റാലിൻ തന്നെയാണ്. മികച്ചൊരു വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉദയനിധി. എന്നാൽ മനിതനിലെ അഭിനയത്തേക്കാൾ നന്നായിട്ടുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് ഫാസിൽ ചെയ്തതിന്റെ പകുതിയേ വന്നുള്ളൂവെന്നാണ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടശേഷമുള്ള ഭാര്യയുടെ കൃതികയുടെ അഭിപ്രായം. ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഉദയനിധി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ എന്റെ പ്രകടനത്തെ പ്രകീർത്തിച്ചത് സന്തോഷമുള്ള കാര്യമാണ്. നിമിർ കണ്ട എല്ലാവരും പറയുന്നത് പ്രിയദർശൻ സാറിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ചിത്രമാണെന്നാണ്. തീർത്തും അപ്രതീക്ഷിതമായാണ് ചിത്രത
മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് അഭിനയിച്ചു പ്രതിഫലിച്ച കഥാപാത്രത്തെ തമിഴിലേക്ക് പകർത്തിയ ഉദയാനിധി സ്റ്റാലിന്റെ അഭിനയം അത്ര പോരെന്ന് ഭാര്യ കൃതിക. പ്രിയദർശൻ ചിത്രം നിമിർ എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്ത ചിത്രത്തിൽ മഹേഷിന്റെ കാരക്ടറിന് പുറത്ത് വമ്പൻ അഭിപ്രായം ഉയരുമ്പോഴും തന്റെ ഭാര്യക്ക് പറയുന്നത് താൻ ഫഹദിന്റെ പകുതിയേ ആയുള്ളൂ എന്നാണെന്ന് തുറന്നുപറഞ്ഞത് സ്റ്റാലിൻ തന്നെയാണ്.
മികച്ചൊരു വേഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉദയനിധി. എന്നാൽ മനിതനിലെ അഭിനയത്തേക്കാൾ നന്നായിട്ടുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് ഫാസിൽ ചെയ്തതിന്റെ പകുതിയേ വന്നുള്ളൂവെന്നാണ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടശേഷമുള്ള ഭാര്യയുടെ കൃതികയുടെ അഭിപ്രായം. ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഉദയനിധി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ എന്റെ പ്രകടനത്തെ പ്രകീർത്തിച്ചത് സന്തോഷമുള്ള കാര്യമാണ്. നിമിർ കണ്ട എല്ലാവരും പറയുന്നത് പ്രിയദർശൻ സാറിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ചിത്രമാണെന്നാണ്.
തീർത്തും അപ്രതീക്ഷിതമായാണ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഒരു ദിവസം പ്രിയദർശൻ സാറിന്റെ ഫോൺ ലഭിച്ചു. പുതിയ ചിത്രത്തിൽ അഭിനയിക്കണം എന്നതാണ് ആവശ്യം. സത്യത്തിൽ എന്റെ ഒരു ചിത്രവും അദ്ദേഹം കണ്ടിരുന്നില്ല. അത് ഒരു തരത്തിൽ നന്നായെന്ന് തോന്നുന്നു. പ്രിയദർശൻ സാർ കാരണമാണ് മഹേന്ദ്രൻ ചിത്രത്തിൽ അഭിനിക്കാമെന്ന് ഏറ്റത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ കാര്യമാണ്-ഉദയനിധി അഭിമുഖത്തിൽ പറഞ്ഞു.