- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരേ സ്റ്റാലിൻ; പ്രാദേശികഭാഷാ സിനിമകൾക്കു ഹിന്ദി സബ്ടൈറ്റിൽ വേണമെന്ന തീരുമാനം അംഗീകരിക്കാവില്ല; പ്രാദേശിക ഭാഷകളെ ബഹുമാനിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ഐക്യം തകരുമെന്നും ഡിഎംകെ നേതാവ്
ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരേ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. പ്രാദേശികഭാഷാ സിനിമകൾക്ക് ഹിന്ദി സബ്‌ടൈറ്റിലുകൾ നല്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനു തുല്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാടു വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഹിന്ദി പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സിനിമകൾക്ക് ഹിന്ദി സബ്ടൈറ്റിൽ കൊടുക്കുകയോ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുകയോ ചെയ്യണമെന്ന പാർലമെന്റ് സമിതിയുടെ നിർദ്ദേശം രാഷ്ട്രപതി അംഗീകരിച്ചിരുന്നു. ഇതിനു പുറമേ ദേശീയ ചലച്ചിത്രവികസന കോർപ്പറേഷന് എല്ലാ സിനിമകളുടെയും തിരക്കഥ ഹിന്ദിയിൽ നല്കണമെന്ന നിർദ്ദേശവും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയാണ് ശക്തമായ വിമർശവുമായി എം.കെ സ്റ്റാലിൻ രംഗത്തെത്തിയത്. എല്ലാ പ്രാദേശിക ഭാഷകൾക്കും അതിന്റേതായ ബഹുമാനം നൽകണം. അവയ്ക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് പോറലേൽപ്പിക്കുമെന്നും സ

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരേ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. പ്രാദേശികഭാഷാ സിനിമകൾക്ക് ഹിന്ദി സബ്‌ടൈറ്റിലുകൾ നല്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനു തുല്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാടു വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഹിന്ദി പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സിനിമകൾക്ക് ഹിന്ദി സബ്ടൈറ്റിൽ കൊടുക്കുകയോ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുകയോ ചെയ്യണമെന്ന പാർലമെന്റ് സമിതിയുടെ നിർദ്ദേശം രാഷ്ട്രപതി അംഗീകരിച്ചിരുന്നു. ഇതിനു പുറമേ ദേശീയ ചലച്ചിത്രവികസന കോർപ്പറേഷന് എല്ലാ സിനിമകളുടെയും തിരക്കഥ ഹിന്ദിയിൽ നല്കണമെന്ന നിർദ്ദേശവും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയാണ് ശക്തമായ വിമർശവുമായി എം.കെ സ്റ്റാലിൻ രംഗത്തെത്തിയത്.
എല്ലാ പ്രാദേശിക ഭാഷകൾക്കും അതിന്റേതായ ബഹുമാനം നൽകണം. അവയ്ക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് പോറലേൽപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പ്രാദേശിക ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്ററി സമമതിയുടെ റിപ്പോർട്ടിന്റെ ഭാഗമായി സിബിഎസ്ഇ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പത്താംക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് പ്രാദേശിക ഭാഷാ സിനിമകൾക്കുള്ളിലും ഹിന്ദി സബ്ടൈറ്റിൽ എന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ മുന്നോട്ട് വന്നത്.

