- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വീടുവാങ്ങാനാഗ്രഹിക്കുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവുയി ന്യൂ സൗത്ത് വെയിൽസ്; 6,50000 ഡോളർ വരെ വിലയുള്ള വീടുകൾക്ക് ആനുകൂല്യം ലഭ്യം
വീടുവാങ്ങാനാഗ്രഹിക്കുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവുയി ന്യൂ സൗത്ത് വെയിൽസ്. നിലവിൽ പുതുതായി നിർമ്മിച്ച വീടുകൾക്ക് മാത്രമായിരുന്നു സ്റ്റാമ്പ് ഡ്യുട്ടിയിൽ ഇളവ് നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ $6,50000 വരെ വിലമതിക്കുന്ന പണിത വീടുകൾക്കും ഇത് ബാധകമാകും. എൻ എസ് ഡബ്‌ള്യു പ്രീമിയർ ഗ്ലാഡിസ് ബേറെജിക്ലീയാനാണ് വ്യാഴാഴ്‌ച്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവിൽ പുതുതായി നിർമ്മിച്ച $5,50000 വരെയുള്ള വീടുകൾ വാങ്ങുവന്നവരെ മാത്രമേ സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിരുന്നുള്ളു.എന്നാൽ, പുതിയ നിയമ പ്രകാരം $6,50000 വരെ വിലമതിക്കുന്ന എക്‌സിസ്റ്റിങ് ഹോംസ് അഥവാ പണിത വീടുകൾ വാങ്ങുന്ന ഫസ്റ്റ് ഹോം ബയേഴ്സിനും ഇനി സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. കൂടാതെ, $8,00000 വരെ വിലമതിക്കുന്ന ആദ്യ വീടു വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ വിദേശ നിക്ഷേപകർ നൽകേണ്ട ഭൂമിയുടെ നികുതിക്കുമേലുള്ള വാർഷിക സർചാർജ് ഇരട്ടിയായി വർ
വീടുവാങ്ങാനാഗ്രഹിക്കുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവുയി ന്യൂ സൗത്ത് വെയിൽസ്. നിലവിൽ പുതുതായി നിർമ്മിച്ച വീടുകൾക്ക് മാത്രമായിരുന്നു സ്റ്റാമ്പ് ഡ്യുട്ടിയിൽ ഇളവ് നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ $6,50000 വരെ വിലമതിക്കുന്ന പണിത വീടുകൾക്കും ഇത് ബാധകമാകും. എൻ എസ് ഡബ്‌ള്യു പ്രീമിയർ ഗ്ലാഡിസ് ബേറെജിക്ലീയാനാണ് വ്യാഴാഴ്‌ച്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നിലവിൽ പുതുതായി നിർമ്മിച്ച $5,50000 വരെയുള്ള വീടുകൾ വാങ്ങുവന്നവരെ മാത്രമേ സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിരുന്നുള്ളു.എന്നാൽ, പുതിയ നിയമ പ്രകാരം $6,50000 വരെ വിലമതിക്കുന്ന എക്‌സിസ്റ്റിങ് ഹോംസ് അഥവാ പണിത വീടുകൾ വാങ്ങുന്ന ഫസ്റ്റ് ഹോം ബയേഴ്സിനും ഇനി സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല.
കൂടാതെ, $8,00000 വരെ വിലമതിക്കുന്ന ആദ്യ വീടു വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ വിദേശ നിക്ഷേപകർ നൽകേണ്ട ഭൂമിയുടെ നികുതിക്കുമേലുള്ള വാർഷിക സർചാർജ് ഇരട്ടിയായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ ഇവർക്ക് .75 ശതമാനം മാത്രം നികുതി നല്ക്കിയാൽ മതി. എന്നാൽ ഇത് രണ്ടു ശതമാനാമാമായാണ് ഉയർത്തിയിരിക്കുന്നത്. ഇതും ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ ഗ്ലാഡിസ് അറിയിച്ചു.