മുസ്ലീം പോൺ സ്റ്റാർ എന്ന പേരിലായിരുന്നു മിയ ഖലീഫ ലോകശ്രദ്ധ നേടിയത്. ലെബനനിൽനിന്നെത്തിയ മിയ ആ താരപദവി ഉപേക്ഷിക്കുകയാണ്. മറ്റൊന്നുംകൊണ്ടല്ല. ജീവിച്ചിരിക്കണം എന്ന ആഗ്രഹമുള്ളതുകൊണ്ടുതന്നെ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിരന്തരമായ വധഭീഷണി ഉയർന്നതിനെത്തുടർന്ന് മിയ നീലച്ചിത്ര അഭിനയരംഗത്തുനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു.

ലെബനനിൽനിന്ന് പത്താം വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തുകയും പിന്നീട് മയാമിയിലേക്ക് താമസം മാറുകയും ചെയ്ത മിയ, പോൺ രംഗത്തെ സൂപ്പർത്താരമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. പോൺഹബ് വെബ്‌സൈറ്റിന്റെ റേറ്റിങ് അനുസരിച്ച് ഒന്നാം സ്ഥാനത്താണ് മിയ. എന്നാൽ, മിയയുടെ നീലച്ചിത്രങ്ങൾ പശ്ചിമേഷ്യയിലും മുസ്ലിം ലോകത്തും വലിയ എതിർപ്പിന് കാരണമാവുകയും ചെയ്തു.

കഴിഞ്ഞവർഷം മുതൽക്കാണ് മിയക്ക് ഐസിസിന്റെ വധഭീഷണി ലഭിക്കാൻ തുടങ്ഹിയത്. അതുകൊണ്ടാണ് താൻ നീലച്ചിത്ര രംഗത്തുനിന്ന് പിന്മാറിയതെന്ന് മിയ വെളിപ്പെടുത്തി. ഇപ്പോൾ ഒരു സ്പോർട്സ് ഷോയുടെ അവതാരകയായി പ്രവർത്തിക്കുന്ന 25-കാരിയായ മിയ, സൈക്ലിങ് താരം ലാൻസ് ആംസ്‌ട്രോങ്ങിന്റെ പോഡ്കാസ്റ്റിലാണ് പോൺ രംഗം വിടാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയത്.

 

ഹിജാബ് ധരിച്ചുകൊണ്ട് പോൺ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ് ഭീകരരെ കൂടുതൽ പ്രകോപിപ്പിച്ചത്. മുസ്ലീങ്ങളുടെ പാരമ്പര്യ വസ്ത്രമണിഞ്ഞ് പോൺ രംഗത്ത് പ്രത്യക്ഷപ്പെട്ടത് ഇത്രയേറെ കോളിളക്കമുണ്ടാക്കുമെന്ന് കരുതിയില്ലെന്ന് മിയ പറയുന്നു. ഇതിലും മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന സിനിമകൾ ഹോളിവുഡിൽ ഇറങ്ങാറുണ്ടെന്നും മിയ 2015-ൽ വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.