രാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് നോങ് നാറ്റ് ബുദ്ധമതം സ്വീകരിച്ചതും തന്റെ ഇരട്ടിയിലേറെ പ്രായമുള്ള അമേരിക്കൻ ധനാഢ്യനെ വിവാഹം ചെയ്തതും. നീലച്ചിത്രങ്ങളിലൂടെ ലോകമെങ്ങും കാണികളെ ഹരംകൊള്ളിച്ച തായ് സുന്ദരി ഇപ്പോൾ വീണ്ടും വരനെ തേടുകയാണ്. പ്രായം ചെന്ന ഭർത്താവിനെ പെട്ടെന്നുതന്നെ മടുത്ത നോങ് നാറ്റ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. ആരെ വേണമെങ്കിലും വിവാഹം കഴിക്കാമെന്നാണ് നോങ് നാറ്റിന്റെ വാഗ്ദാനമെങ്കിലും അതിന് മുമ്പ് അവരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണണമെന്ന ഉപാധിയും മുന്നോട്ടുവെച്ചിട്ടുണ്ട്.

2012-ലാണ് നോങ് നാറ്റ് ബിസിനസുകാരനായ ഹാരോൾഡ് ജെന്നിങ്‌സ് നെസ്ലാൻഡിലെ വിവാഹം കഴിച്ചത്. പോൺ സിനിമകളോട് വിടപറഞ്ഞ നോങ്, ബുദ്ധമതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവാഹത്തിനുശേഷം ഏറെ വൈകാതെ നോങ് ബന്ധം വേർപെടുത്തി. ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെ ഭർത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേർപെടുത്താൻ കാരണമായി നോങ് മുന്നോട്ടുവെച്ചത്.

തനിക്ക് നഷ്ടപരിഹാരമോ ഓഹരിയോ ഒന്നും നൽകേണ്ടെന്ന് നോങ് സമ്മതിച്ചതോടെ ഹാരോൾഡ് വിവാഹബന്ധം വേർപെടുത്താൻ സമ്മതിച്ചു. ഇപ്പോൾ തനിച്ച് താമസിക്കുന്ന നോങ് വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണ്. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള ഒരാളെ മാത്രമേ വിവാഹം ചെയ്യൂവെന്ന് നോങ് വ്യക്തമാക്കിയിട്ടുണ്ട്. അത് തെളിയിക്കുന്നതിനാണ് ബാങ്ക് സ്‌റ്റേറ്റുമെന്റ് ആവശ്യപ്പെടുന്നതും.

വിവാഹബന്ധം വേർപെടുത്തിയെങ്കിലും താനും ഹാരോൾഡും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് നോങ് പറഞ്ഞു. തനിക്ക് എന്തെങ്കിലും ഒരാവശ്യമുണ്ടായാൽ ഇപ്പോഴും ഹാരോൾഡിനെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർ പറഞ്ഞു. വാഷിങ്ടൺ ആസ്ഥാനമായുള്ള ഗ്ലോബൽ ഡിസൈനിങ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമാണ് ഹാരോൾഡ്. കൺസ്ട്രക്ഷൻ രംഗത്ത് വൻവിജയം നേടിയിട്ടുള്ള ആർക്കിട്ടെക്ടുമാണ് അദ്ദേഹം.

കഴിഞ്ഞവർഷമാണ് താനും ഹാരോൾഡും പിരിഞ്ഞ് താമസിക്കുകയാണെന്ന് നോങ് വെളിപ്പെടുത്തിയത്. വിവാഹബന്ധം വേർപെടുത്തിയശേഷം ഗ്ലാമർ മോഡലിങ്ങിലേക്ക് തിരഞ്ഞ നോങ്, ചൂടൻ ഫോട്ടോ ഷൂട്ടുകളും മോഡലിങ്ങും നടത്തിയാണ് വരുമാനമുണ്ടാക്കുന്നത്. തന്റെ ജീവിതശൈലിയുമായി ഒത്തുപോകുന്ന ഒരാളെയാണ് വരനായി താൻ നോക്കുന്നെന്നും അതിനൊത്ത സമ്പത്ത് അയാൾക്കുണ്ടാകണമെന്നും നോങ് പറയുന്നു.