- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിൽ ചൂഷണം ചെയ്യപ്പെട്ട നടിമാർ രംഗത്തിറങ്ങി; ചിലയിടങ്ങളിൽ മാറിട പ്രദർശനക്കാരും; ഏഷ്യൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളി ഉയരുന്നു; പുരുഷന്മാർക്ക് അധിക നിരക്ക് ഈടാക്കി ഫ്രഞ്ച് പത്രം; ലോകമെമ്പാടും ഇന്നലെ വനിതാദിനം ആഘോഷമാക്കിയത് ഇങ്ങനെ
ഈ വർഷത്തെ ലോക വനിതാ ദിനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തികച്ചും വ്യത്യസ്തമായിട്ടാണ് ആഘോഷിച്ചിരിക്കുന്നത്. യൂറോപ്പിൽ ചൂഷണം ചെയ്യപ്പെട്ട നടിമാർ വനിതാദിനത്തിന്റെ ഭാഗമായി രംഗത്തിറങ്ങിയിരുന്നു. ചിലയിടങ്ങളിൽ മാറിടപ്രദർശനക്കാരും ഈ ദിനത്തിൽ മുന്നോട്ട് വന്നിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളി ഉയർത്തിയായിരുന്നു വനിതാ വിമോചനക്കാർ തെരുവിലിറങ്ങിയത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പുരുഷന്മാർക്ക് അധിക നിരക്ക് ഈടാക്കുകയാണ് ഫ്രഞ്ച് പത്രം ചെയ്തിരിക്കുന്നത്. ലോകമെമ്പാടും ഇന്നലെ വനിതാദിനം ആഘോഷമാക്കിയത് ഇങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു. ഹോളിവുഡ് സംവിധായകനായ ഹാർവി വെയിൻസ്റ്റെയിൻ തങ്ങളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്നോട്ട് വന്നിരുന്ന അഭിനേത്രികളായ ഏഷ്യ അർജെന്റോയും റോസ് മാക് ഗൗണും വനിതാദിനത്തിൽ റോമിൽ നടന്ന ഡെമോൻസ്‌ട്രേഷനിൽ ഭാഗഭാക്കായിരുന്നു.ഹാർവി തങ്ങളെ പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി 2017ലും 2018 തുടക്കത്തിലുമായിരുന്നു ഇവർ മുന്നോട്ട് വന്നിരുന്നത്. ഇറ്റാലിയൻ നടിയായ ഏ
ഈ വർഷത്തെ ലോക വനിതാ ദിനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തികച്ചും വ്യത്യസ്തമായിട്ടാണ് ആഘോഷിച്ചിരിക്കുന്നത്. യൂറോപ്പിൽ ചൂഷണം ചെയ്യപ്പെട്ട നടിമാർ വനിതാദിനത്തിന്റെ ഭാഗമായി രംഗത്തിറങ്ങിയിരുന്നു. ചിലയിടങ്ങളിൽ മാറിടപ്രദർശനക്കാരും ഈ ദിനത്തിൽ മുന്നോട്ട് വന്നിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളി ഉയർത്തിയായിരുന്നു വനിതാ വിമോചനക്കാർ തെരുവിലിറങ്ങിയത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പുരുഷന്മാർക്ക് അധിക നിരക്ക് ഈടാക്കുകയാണ് ഫ്രഞ്ച് പത്രം ചെയ്തിരിക്കുന്നത്. ലോകമെമ്പാടും ഇന്നലെ വനിതാദിനം ആഘോഷമാക്കിയത് ഇങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു.
ഹോളിവുഡ് സംവിധായകനായ ഹാർവി വെയിൻസ്റ്റെയിൻ തങ്ങളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്നോട്ട് വന്നിരുന്ന അഭിനേത്രികളായ ഏഷ്യ അർജെന്റോയും റോസ് മാക് ഗൗണും വനിതാദിനത്തിൽ റോമിൽ നടന്ന ഡെമോൻസ്‌ട്രേഷനിൽ ഭാഗഭാക്കായിരുന്നു.ഹാർവി തങ്ങളെ പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി 2017ലും 2018 തുടക്കത്തിലുമായിരുന്നു ഇവർ മുന്നോട്ട് വന്നിരുന്നത്. ഇറ്റാലിയൻ നടിയായ ഏഷ്യ അർജെന്റോ ഇത്തരം ചൂഷണങ്ങൾക്കെതിര മീടൂ മൂവ് മെന്റ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വനിതാ ദിനത്തിന്റെ ഭാഗമായി വീടു എന്ന പുതിയ മൂവ്‌മെന്റിനാണ് അവർ തുടക്കമിട്ടിരിക്കുന്നത്.
പുരുഷമേധാവിത്വസമൂഹം തങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ ഒരുമിക്കാൻ സ്ത്രീകളെ ആഹ്വാനം ചെയ്യുന്ന ക്യാമ്പയിനാണിത്. ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ആക്ഷേപങ്ങളെക്കുറിച്ചും ധൈര്യപൂർവം വെളിപ്പെടുത്തി മുന്നോട്ട് വരാൻ അർജെന്റോ നേരത്തെ തന്നെ മുന്നോട്ട് വന്നിരുന്നു. റോസ് മാക് ഗൗണും തനിക്ക് ഹാർവിയിൽ നിന്നുണ്ടായ ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തി മുന്നോട്ട് വന്നിരുന്നു. ഇന്നലെ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത മാർച്ചിനാണ് ഇവർ റോമിൽ നേതൃത്വം നൽകിയിരുന്നത്. ഗാർഹിക പീഡനം ചിത്രീകരിക്കുന്ന തെരുവ് നാടകങ്ങൾ ലോകത്തിലെ വിവിധ നഗരങ്ങളിൽ അരങ്ങേറിയിരുന്നു.
സ്ത്രീകളും പുരുഷന്മാരുമായി ആക്ടിവിസ്റ്റുകൾ കറുത്ത മാസ്‌കണിഞ്ഞ് മീ ടു പ്ലേക്കാർഡുകളും പിടിച്ച് സ്ത്രീ പീഡനത്തിനെതിരെ വിവിധ തെരുവുകളിൽ അണിനിരന്നിരുന്നു. ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്കൻ ഭൂഖണ്ഡങ്ങൾ തുടങ്ങിയിടങ്ങളിലും വനിതാദിനത്തോടനുബന്ധിച്ച് നിരവധി സ്ത്രീശാക്തീകരണ പരിപാടികളും സ്ത്രീപീഡനത്തിനെതിരായ പരിപാടികളും അരങ്ങേറിയിരുന്നു. ഫിലിപ്പീൻസിൽ പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെർട്ടിനെതിരെ പിങ്കും പർപ്പിളും കളർ ഷർട്ടുകളണിഞ്ഞ നിരവധി വനിതാ ആക്ടിവിസ്റ്റുകളായിരുന്നു തെരുവുകളിൽ മാർച്ച് നടത്തിയത്. ഫ്രഞ്ച് ന്യൂസ്‌പേപ്പറായ ലിബറേഷൻ ഇന്നലെ പുരുഷന്മാരിൽ നിന്നും 25 ശതമാനം അധികചാർജ് ഈടാക്കിയാണ് വനിതകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
സൗത്തുകൊറിയയിലെ സെൻട്രൽ സിയൂളിലും മീടു പ്ലേക്കാർഡുകൾ പിടിച്ച് പ്രതിഷേധക്കാരെത്തിയിരുന്നു. രാജ്യത്തെ ഉന്നതസ്ഥാനത്തിരിക്കുന്ന ലൈംഗിക പീഡകരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകളെ രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും , സാമൂഹിക മേഖലകളിലും നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് നല്ല ജനാധിപത്യത്തിലൂടെ സാധിക്കുമെന്നാണ് മ്യാന്മാറിലെ നേതാവ് ഓംഗ് സാൻ സുചി ആഹ്വാനം ചെയ്തിരുന്നത്.