- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമയദോഷം മാറാതെ ആൻഡ് ആൻഡ് ഡെക്ക് സ്റ്റാർ; മദ്യപിച്ച് കാറോടിച്ചതിന് താരത്തെ അറസ്റ്റ് ചെയ്ത് പൊലീസ്; മദ്യവിരുദ്ധ ചികിത്സയും വിവാഹമോചനവും പാരയായ താരത്തിന് ടിവി പണിയും തെറിച്ചേക്കും
പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലേക്ക് കാർ ഇടിച്ചുകയറ്റിയ ടിവിതാരം ആൻഡ് മക്പാർട്ട്‌ലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് അറസ്റ്റ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ റിച്ച്മണ്ടിൽ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ഉണ്ടായ അപകടത്തിൽ മൂന്നുവയസ്സുകാരിയായ പെൺകുട്ടിക്ക് പരിക്കേറ്റു. മക്പാർട്ട്‌ലിൻ ഓടിച്ച മിനികൂപ്പർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റു കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിനുശേഷം നടന്ന പരിശോധനയിൽ താരം മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ഇതേത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. ആദ്യം മറ്റൊരു മിനികൂപ്പറിലും പിന്നീട് ബിഎംഡബ്ല്യുവിലുമാണ് മക്പാർട്‌ലിന്റെ വാഹനം ഇടിച്ചത്. ആദ്യത്തെ കാറിലുണ്ടായിരുന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ മാതാപിതാക്കളും വാഹനത്തിലുണ്ടായിരുന്നെങ്കിലും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടുത്ത മദ്യപാനത്തിന് അടുത്തകാലത്ത് ചികിത്സ തേടിയിരുന്ന മക്പാർട്‌ലിൻ ഇപ്പോൾ ഭാര്യ ലിസ ആംസ്‌ട്രോങ്ങുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന നിയമനടപടികളിലാണ്. 11 വർഷമായുള്ള ദ
പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലേക്ക് കാർ ഇടിച്ചുകയറ്റിയ ടിവിതാരം ആൻഡ് മക്പാർട്ട്‌ലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് അറസ്റ്റ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ റിച്ച്മണ്ടിൽ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ഉണ്ടായ അപകടത്തിൽ മൂന്നുവയസ്സുകാരിയായ പെൺകുട്ടിക്ക് പരിക്കേറ്റു. മക്പാർട്ട്‌ലിൻ ഓടിച്ച മിനികൂപ്പർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റു കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിനുശേഷം നടന്ന പരിശോധനയിൽ താരം മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ഇതേത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. ആദ്യം മറ്റൊരു മിനികൂപ്പറിലും പിന്നീട് ബിഎംഡബ്ല്യുവിലുമാണ് മക്പാർട്‌ലിന്റെ വാഹനം ഇടിച്ചത്. ആദ്യത്തെ കാറിലുണ്ടായിരുന്ന കുട്ടിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ മാതാപിതാക്കളും വാഹനത്തിലുണ്ടായിരുന്നെങ്കിലും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കടുത്ത മദ്യപാനത്തിന് അടുത്തകാലത്ത് ചികിത്സ തേടിയിരുന്ന മക്പാർട്‌ലിൻ ഇപ്പോൾ ഭാര്യ ലിസ ആംസ്‌ട്രോങ്ങുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന നിയമനടപടികളിലാണ്. 11 വർഷമായുള്ള ദാമ്പത്യം പിരിയുന്നതിന് മൂന്നുകോടി പൗണ്ട് താരം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് സൂചന. അയാം എ സെലബ് പരിപാടിയിലൂടെ പ്രശസ്തനായ മക്പാർട്‌ലിന് ആറുകോടി പൗണ്ട് സ്വത്തുണ്ടെന്നാണ് കരുതുന്നത്.
ഐടിവിയിലെ ആൻഡ് ആൻഡ് ഡെക്ക് പരിപാടിയുടെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴാമ് മക്പാർട്‌ലിന്റെ വാഹനം അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. അപകടമുണ്ടായശേഷം പൊലീസിനോട് മക്പാർട്‌ലിൻ തട്ടിക്കയറിയതായി ദൃക്‌സാക്ഷികൾ പറയുന്നു. പരിശോധനയ്‌ക്കെത്തിയ വനിതാ ഓഫീസറോട് തട്ടിക്കയറിയതോടെയാണ് അവർ ബ്രീത്ത് അനലെയ്‌സർ ഉപയോഗിച്ച് പരിശോധന നടത്തിയതും താരം കുടുങ്ങിയതും.
സൗത്ത ലണ്ടൻ പൊലീസ് സ്‌റ്റേഷനിക്കാണ് മക്പാർട്‌ലിൻ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നും പൊലീസ് അറിയിച്ചു. അപകടം നടക്കുമ്പോൾ മക്പാർട്‌ലിൻ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് സൂചന.