ന്യൂയോർക്ക്: അമേരിക്കയിലുടനീളമുള്ള സ്റ്റാർ ബക്ക്സിലെ പാറ്റിയൊ,ബാത്ത്റൂം സൗകര്യങ്ങൾ ആർക്കും ഏത് സമയത്തും ഉപയോഗിക്കാവുന്നതാണെന്ന്കമ്പനി അധികൃതർ ജീവനക്കാർക്കിട യിൽ വിതരണം ചെയ്ത സർക്കുലറിൽപറയുന്നു.

സ്റ്റാർ ബർക്ക്സിന്റെ സൗകര്യം പ്രയോജനപ്പെടുത്തിന്നതിന്, ഇവിടെനിന്നും ഒന്നും വാങ്ങേണ്ടതില്ലെന്നും ജീവനക്കാർക്കയച്ച ഈമെയിൽസന്ദേശത്തിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ മാസം ഫിലഡൽഫിയായിൽ രണ്ട്ആഫ്രിക്കൻ അമേരിക്കൻ യുവാക്കളോട് അപമര്യാദയായി പെരുമാറി എന്ന ആക്ഷേപംഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പോളിസിക്ക് രൂപം നൽകിയതെന്ന്കമ്പനി വക്താവ് അറിയിച്ചു.

ഈ സംഭവത്തിൽ കമ്പനി മാപ്പ് പറയുകയും മെയ് 29 ന് അമേരിക്കയിലെ 8000സ്റ്റേറ്റുകളും അടച്ചിട്ടു. ജീവനക്കാർക്ക് പ്രത്യേക ട്രെയ്നിങ്ങ്നൽകുമന്നും അധികൃതര് പറഞ്ഞു. ഫിലാഡൽഫിയായിൽ നടന്നത് തികച്ചുംവേദനാജനകമാണെന്ന് സ്റ്റാർ ബക്കസ് ചെയർമാൻ ഹോവാർഡ് ഷുൽറ്റ്സ്നേരത്തെ അറിയിച്ചിരുന്നു.

കോളേജ് വിദ്യാർത്ഥികും, ചെറുപ്പക്കാരും ഗ്രൂപ്പ് പഠനങ്ങൾക്കും, ഒത്തുചേരലിനും സാധാരണ സ്റ്റാർ ബക്ക്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്.