- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ് നടൻ വിശാലിന് വിവാഹം; വധു ആന്ധ്രയിലെ ബിസിനസ്സുകാരന്റെ മകൾ; വരലക്ഷ്മി വിശാൽ വിവാഹം കാത്തിരുന്ന ആരാധകർക്ക് നിരാശ
തമിഴ് നടനും നടികർ സംഘം തമിഴ് സിനിമാ നിർമ്മാതാക്കളുടെ കൗൺസിൽ തലവനുമായ വിശാൽ വിവാഹിതനാകുന്നു. ഹൈദ്രാബാദ് സ്വദേശിനിയായ അനിഷയാണ് വിശാലിന്റെ വധു എന്നാണ് തമിഴ് മാധ്യം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.. വിശാലിന്റെ പിതാവും സിനിമാ നിർമ്മാതാവുമായ ജികെ റെഡ്ഡിയാണ്വിവാഹക്കാര്യം വെളിപ്പെടുത്തിയത്. അനിഷ എന്ന് പേരുള്ള പെൺകുട്ടി ആന്ധ്രയിലെ ഒരു ബിസിനസ്സുകാരന്റെ മകളാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വർഷം തന്നെയുണ്ടാകുമെന്നും റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്.
ന്നാൽ വിവാഹവാർത്തയിൽ ഇതേവരെ വിശാലിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വർഷങ്ങളായി താരം പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു.
നടികർ സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറിനെതിരെ വിശാൽ നടത്തിയ പോരാട്ടത്തിൽ പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച വിശാൽ തന്റെ ഉറ്റസുഹൃത്തായ വരലക്ഷ്മിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. അതിനിടെ 2018ൽ തങ്ങൾ വിവാഹം കഴിക്കുമെന്ന് വിശാൽ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ വിശാലിന്റെ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വേർപിരിയലിൽ കൊണ്ടെത്തിച്ചതെന്നുമാണ് വാർത്ത. വിശാലിന്റെ പ്രഖ്യാപനം കരിയറിനെ ബാധിച്ചെന്നും പല അവസരങ്ങളും നഷ്ടപ്പെടുമെന്നും വരലക്ഷ്മി ആരോപിച്ചു. ഇരുവരും തമ്മിൽ വലിയ വാക്ക് തർക്കവും ഉണ്ടായി. ഒടുവിൽ തനിക്ക് ആരോടും പ്രണയമില്ലെന്ന് വരലക്ഷ്മി തുറന്നടിക്കുകയായിരുന്നു. എന്തായാലും വരലക്ഷ്മി വിശാൽ വിവാഹം കാത്തിരുന്ന ആരാധകർ ഇതോടെ നിരാശയിലാണ്.