- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആര്യയോട് കന്യകയാണോ എന്ന് ചോദ്യവുമായി യുവാവ്; മറുപടിയായി തന്റെ ആറ് വയസുള്ള മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്ക് വച്ച് നടി; നടിയുടെ മറുപടിക്ക് കൈയടിയുമായി സോഷ്യൽമീഡിയ

സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയായ നടിക്ക് സോഷ്യൽമീഡിയയിലും ആരാധകരേറെയാണ്. അതുകൊണ്ട് തന്നെ താരം ആരാധകരുമായി വിശേഷങ്ങൾ പങ്ക് വക്കാറുമുണ്ട്.ഈ വർഷത്തിന്റെ അവസാനത്തിൽ ആരാധകർക്കു ചോദ്യങ്ങൾ ചോദിക്കാൻ ആര്യ അവസരമൊരുക്കിയിരുന്നു. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു താരം മറുപടി നൽകിയത്.
എന്നാൽ അപ്രതീക്ഷിതമായി വന്ന ഒരു ചോദ്യത്തിന് ആര്യ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ആ ചോദ്യം മാറ്റൊന്നുമല്ല. ആര്യാ..നിങ്ങൾ കന്യകയാണോ? എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. എന്നാൽ ആര്യ ആരാധകന് നൽകിയ മറുപടി എന്താണെന്നോ? മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്.ആര്യ നൽകിയ ഉചിതമായ മറുപടി ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

കഴിഞ്ഞു പോകുന്ന വർഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാൻ പഠിച്ച കാര്യങ്ങൾ പറയാൻ ഈ ഒരു ജാലകം മതിയാവില്ലെന്നും ആര്യ കുറിച്ചുകഴിഞ്ഞ മാസമാണ് ആര്യയുടെ അച്ഛൻ സതീഷ് ബാബു മരിച്ചത്. അതിനും മുമ്പ് ആര്യയുടെ ഒരു സഹോദരനും മരണപ്പെട്ടിരുന്നു. ഇരുവരുടെയും ചിത്രം പങ്കുവച്ചു കൊണ്ട് ആര്യ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

