- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി

സ്റ്റാൻഡപ്പ് കൊമേഡിയനായ അബീഷുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും ബ്ലോഗിലൂടെയും സോഷ്യൽമീഡിയ വഴിയുമൊക്കെ ആരാധകരുമായി സംവദിക്കാറുണ്ട്് അർച്ചന കവി. ഇപ്പോൾ ഇതാ അർച്ചനയുടെ ഏറ്റവും പുതിയ ബ്ലോഗ് വീണ്ടും നടിയെ വാർത്തകളിൽ നിറച്ചിരിക്കുകയാണ്.
സ്വയംഭോഗത്തെക്കുറിച്ചാണ് അർച്ചനയുടെ തുറന്നെഴുത്ത്. സ്വയംഭോഗത്തെ കുറിച്ച് ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ചർച്ചയും തുറന്നുപറച്ചിലുകളുമാണ് ബ്ലോഗിലുള്ളത്. അർച്ചനയുടെ ബ്ലോഗ് സോഷ്യൽ മീഡിയയിൽ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. സുഹൃത്തുക്കൾക്കും സിനിമാക്കാർക്കും ആരാധകർക്കും അമ്പരപ്പ് സമ്മാനിച്ചാണ് അർച്ചനയുടെ എഴുത്ത്
ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാർഥ്യവും. ഈ സംഭവം തന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത് എന്ന് പറഞ്ഞാണ് അർച്ചന ബ്ലോഗ് തുടങ്ങിയിരിക്കുന്നത്.
ഇത് വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം നടന്ന കാര്യമാണ്. എന്റെ ഭർത്താവിന്റെ സുഹൃത്തുക്കളുമായി ഞാൻ നല്ല സൗഹൃദത്തിലായിരുന്നു. അവർ ഇപ്പോൾ എന്റെയും കൂടി സുഹൃത്തുക്കളാണല്ലോ. ആദ്യ നാളുകളിൽ ഞാൻ നന്നായി പാചകം ചെയ്യുമായിരുന്നു. അത് മാത്രമായിരുന്നു അവരുടെ സംഭാഷണങ്ങളിൽ എനിക്ക് ഇടപെടാനുണ്ടായിരുന്ന ഏക മാർഗവും. ഒരു പുരുഷന്റെ ഹൃദയത്തിലേക്കുള്ള മാർഗം അവന്റെ ആമാശയത്തിലൂടെയാണെന്ന് അമ്മ ഉപദേശിച്ചതും ഞാൻ പിന്തുടർന്നിരുന്നു.
സാധാരണ ഞങ്ങൾ തമ്മിൽ അങ്ങനെ അധികം സംഭാഷണം ഒന്നും ഉണ്ടാകാറില്ല. യൂട്യൂബിൽ വിഡിയോയും കണ്ടിരിക്കും. ഒരു ദിവസം അവർ സംസാരിക്കാൻ തുടങ്ങി. എങ്ങനെ ആണെന്നറിയില്ല ആ വർത്തമാനം ചെന്നവസാനിച്ചത് സ്വയംഭോഗത്തെക്കുറിച്ചുള്ള ചർച്ചയിലാണ്.
അവിടെ ഉണ്ടായിരുന്ന ആകെ ഉള്ള പെൺതരി എന്ന നിലയ്ക്കും പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിലും എനിക്ക് 'കൂൾ' ആയി ഇരിക്കേണ്ടി വന്നു. സ്വയംഭോഗം ഒരു സ്ത്രീയുടെ ലോകത്തിൽ ഇന്നും വിലക്കപ്പെട്ട കനിയാണ്. ഇതിനെക്കുറിച്ച് ഒരു ആണും പെണ്ണും ഇത്ര തുറന്ന് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇതെങ്ങനെ ഹാൻഡിൽ ചെയ്യണമെന്നും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഓരോരുത്തരും അവരുടെ സ്വയംഭോഗ അനുഭവത്തെ വിവരിക്കാൻ തുടങ്ങി.
ട്രെയിനിലെ മുകൾ ബെർത്തിൽ വച്ച്, കാട്ടിൽ വച്ച്, വിമാനത്തിൽ വച്ച്... അങ്ങനെ ഓരോ ഇടങ്ങളിൽ, വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവങ്ങൾ സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതമാണ് തോന്നിയത്. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നത്.
ഒടുവിൽ തന്റെ ഊഴമെത്തി, എല്ലാ കണ്ണുകളും തന്റെ മേൽ പതിഞ്ഞ ആ നിമിഷം വിചിത്രമായ അനുഭവമായിരുന്നു. എന്നാൽ എന്റെ ഭാഗ്യത്തിന് ആ ചോദ്യം എന്റെ മേലെ നിന്നും ഒഴിവായെന്നും അത് തനിക്കേറെ ആശ്വാസം നൽകിയെന്നും അർച്ചന പറയുന്നു.
അന്ന് വൈകുന്നേരം കൂട്ടത്തിലെ ഒരു സുഹൃത്ത് തന്റെ അടുത്ത് വന്നു ഒരു കാര്യം പറഞ്ഞു.' അർച്ചന നിങ്ങൾക്ക് ഒരു ആൺകുട്ടി ഉണ്ടാവുകയാണെങ്കിൽ അവൻ സ്വയംഭോഗം ചെയ്യുന്നത് നിങ്ങൾക്കറിയാമെന്ന് അവനെ ഒരിക്കലും അറിയിക്കരുത്.' എന്ന് പറഞ്ഞു.
വിവാഹം കഴിഞ്ഞ് കുറച്ചു നാളുകളേ ആയിട്ടുള്ളൂ, കുഞ്ഞുങ്ങളെ പറ്റി ഒന്നും ആലോചിച്ചിട്ട് പോലുമില്ല. എങ്കിലും ഞാൻ ചോദിച്ചു 'എന്തുകൊണ്ട്?'...'എന്നെ വിശ്വസിക്കൂ, പറയരുത്..' അയാൾ പറഞ്ഞു. ആ മുറിയിലുള്ള സകലരും അദ്ദേഹത്തിന്റെ പോയിന്റിനോട് യോജിച്ചു.
ഞാൻ പറഞ്ഞു 'ഞാൻ എല്ലാം അവനോട് പറയും, എല്ലാം തുറന്ന് സംസാരിക്കാനുള്ള അന്തരീക്ഷം അവന് ഒരുക്കിക്കൊടുക്കും'. അയാൾ എന്റെ അഭിപ്രായത്തോട് വിയോജിച്ചു. 'ഇത് അവൻ ജീവിതകാലം മുഴുവൻ ചെയ്യാൻ പോകുന്ന ഒരു കാര്യമാണ്. അന്നേരം ഇക്കാര്യം അവനുമായി സംസാരിച്ചു കഴിഞ്ഞാൽ ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവന് നിന്റെ മുഖം ഓർമ വരും. അത് സംഭവിക്കരുതെന്ന് നീ ആഗ്രഹിക്കുന്നുണ്ടാകും. ശരിയല്ലേ'? അയാൾ ചോദിച്ചു.
അന്ന് ഞാൻ പുരുഷനെക്കുറിച്ച് നമുക്ക് അറിയാത്ത, ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു..എല്ലാം തുറന്ന് പറയാവുന്ന ഒരു സുഹൃത്ത് ഉണ്ടായതിൽ ഞാൻ ഏറെ സന്തോഷിച്ചു. ആ രാത്രി ഞാൻ എനിക്ക് പിറക്കാനിരിക്കുന്ന ആൺകുഞ്ഞിനെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെട്ടാണ് ഉറങ്ങിയത്.

