രുകാലത്ത് മലയാളികൾക്ക് ഒരുപാട് പ്രീയപ്പെട്ട നടി ആയിരുന്നു ചാർമിള. മലയാള സിനിമകളിലും ഒപ്പം തമിഴിലും തെലുങ്കിലും കന്നഡത്തിലും നിറസാന്നിധ്യമായിരുന്നു നടി. എന്നാൽ ഇപ്പോഴത്തെ നടിയുടെ ജീവിതം ദുരിതപൂർണമാണെന്നാണ് സൂചന. ഒരഭിമുഖത്തിലാണ് ചാർമ്മിള തന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മനസ് തുറന്നത്.

തമിഴ്‌നാട്ടിലെ ഓലയും ഓടുമിട്ട വീടുകൾ മാത്രം നിറഞ്ഞ തെരുവിൽ രണ്ടു മുറി മാത്രമുള്ള വീട്ടിൽ അമ്മയോടും മകനോടുമൊപ്പമാണ് ജീവിതമെന്ന് ചാർമ്മിള പറയുന്നു. ചെറിയ വീട്ടിൽ ഹാളിൽ നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത്. സിനിമകൾ ഇടയ്ക്ക് കിട്ടുന്നതു കൊണ്ടാണ് കാര്യങ്ങൾ നടക്കുന്നത്. ഭർത്താവ് രാജേഷുമായി പിരിഞ്ഞ ശേഷം ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയതെന്നും ചാർമ്മിള പറയുന്നു.

തന്റെ പിടിപ്പുകേടുകൊണ്ടാണ് മകന് ദാരദ്ര്യം അനുഭവിക്കേണ്ടി വന്നത്. മകന് ഇഷ്ടമുള്ളതുകൊണ്ട് ഒരു നായയെ വളർത്തുന്നുണ്ട്. താമസിക്കുന്ന രണ്ടു മുറികളിലൊന്നിലാണ് നായയും കഴിയുന്നതെന്നും ചാർമ്മിള പറയുന്നു.പല ഘട്ടങ്ങളിലായി ഉണ്ടായ മൂന്ന് പ്രണയങ്ങളാണ് തന്റെ ജീവിതം തകർത്തതെന്നും ചാർമ്മിള പറയുന്നു.

സഹോദരിയുടെ സുഹൃത്തും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാർമിള പുതിയ ജീവിതം തുടങ്ങുകയായിരുന്നു. രാജേഷുമായുള്ള ബന്ധം വേർപിരിഞ്ഞതിനു ശേഷം എങ്ങോട്ടു പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാൻ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോൾ അയാൾക്ക് സംശയമാണ്. മുകളിൽ വന്ന് അയാൾ എത്തിനോക്കും. നായ്ക്കളെ അയാൾക്കിഷ്ടമല്ല. പക്ഷേ മോന് നായയെ ഇഷ്ടമാണ്. അവനെ സങ്കടപ്പെടുത്തേണ്ടെന്നു കരുതിയാണ് നായയെ വളർത്തുന്നത്.

ആഴ്ചയിൽ ഒരു ദിവസം പുറത്തു കൊണ്ടു പോയി കുളിപ്പിക്കും. ചോറും തൈരുമാണ് നായ്ക്കളുടെയും ഭക്ഷണം. സിനിമകൾ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വർക്ക് അടുപ്പിച്ച് കിട്ടിയാൽ മതി. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാൽ സ്ഥിരവരുമാനം ലഭിക്കുമായിരുന്നു. പറയുന്നു.

മകൻ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. ഒൻപതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലൈനായി ഓർഡർ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ് നടൻ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്‌കൂൾ ഫീസ് മുടങ്ങുന്നില്ലെന്നും ചാർമിള പറയുന്നു.