സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സ്(Staten Island Strikers) ന്റെ മൂന്നാമത് ഓണാഘോഷം ജനപ്രിയ ഓണാഘോഷമായി.സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സിന്റെ മൂന്നാമത് ഓണാഘോഷം ഈ കഴിഞ്ഞ സെപ്റ്റംബര് 16 ന് സ്റ്റാറ്റൻ ഐലൻഡ് ൽ വെച്ചു് ആഘോഷിച്ചു. നാട്ടിലെ ഓണാഘോഷം പോലെ തന്നെ ഓണക്കളികളും സദ്യയുമാണ് ഈ പ്രവാസികളുടെ ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്.

സാധാരണ പ്രവാസി മലയാളികൾ ഓഡിറ്റോറിയങ്ങളിൽ ഓണം ആഘോഷിക്കുമ്പോൾ ഇവിടെ വലിയ ഒരു മൈതാനം തന്നെ ഓണത്തിന് വേണ്ടി ഒരുക്കിയത്അമേരിക്കയിലെ പുതു തലമുറയ്ക്ക് നമ്മുടെ ഓണത്തിന്റെ ഐതിഹ്യങ്ങളും , വടംവലി ,ഉറിയടി,കണ്ണുകെട്ടി കലമടി അങ്ങനെ ഒരുപാട് നാടൻ കളികളും, പൈതൃകവും കൂടി അറിയിക്കുകയാണ് ഇതിലൂടെ കഴിഞ്ഞ മൂന്നു വർഷങ്ങളായി പ്രാവർത്തികമായത്.

പഴയകളികളുടെ സ്ഥാനത്ത് ഫുട്ബോളും ക്രിക്കറ്റുമെല്ലാം സ്ഥാനം പിടിച്ചെങ്കിലും പഴമ വിളിച്ചോതുന്ന, വിരലിലെണ്ണാവുന്ന ഓണക്കളികളിൽ ഇന്നും ആൾക്കൂട്ടങ്ങളില് ആരവമുണർത്തുന്നു.മലയാളികളെ കൂടാതെ മറ്റു രാജ്യക്കാരും ഇവോരോടൊപ്പം ഓണം കൂടുവാൻ എത്താറുണ്ട്

ഒരു ചെറിയ ഓണാഘോഷത്തെ ഒരു നാടിന്റെ തന്നെ ഉത്സവമാക്കിയ എല്ലാവരോടുമുള്ള നന്ദിയും കൂടാതെ വരും വർഷങ്ങളിൽ ഇതിലും വലിയ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുകന്നതെന്നും സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്‌സിലെ ചെറുപ്പക്കാർ അറിയിച്ചു.