- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപഭോക്താക്കളെ പിഴിഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ഓരോ ഇടപാടിനും 50 രൂപ വീതം സർവ്വീസ് ചാർജ്; അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റാനൊരുങ്ങി ഉപഭോക്താക്കൾ
കോഴിക്കോട്: ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇടപാടുകൾക്ക് സർവ്വീസ് ചാർജ് ഏർപ്പെടുത്തിക്കോണ്ടാണ് ഇടപാടുകാരെ പിഴിയാൻ ആരംഭിച്ചിട്ടുള്ളത്. സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ,മാസത്തിൽ സൗജന്യമായ അഞ്ച് ഇടപാടുകൾക്ക് ശേഷം വരുന്ന ഓരോ ഇടപാടിനും 50 രൂപ വീതം സർവീസ്
കോഴിക്കോട്: ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇടപാടുകൾക്ക് സർവ്വീസ് ചാർജ് ഏർപ്പെടുത്തിക്കോണ്ടാണ് ഇടപാടുകാരെ പിഴിയാൻ ആരംഭിച്ചിട്ടുള്ളത്. സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ,മാസത്തിൽ സൗജന്യമായ അഞ്ച് ഇടപാടുകൾക്ക് ശേഷം വരുന്ന ഓരോ ഇടപാടിനും 50 രൂപ വീതം സർവീസ് ചാർജ് ആയി ഇടാക്കുന്നുണ്ട്.
ഈ മാസം ഒന്നാം തിയ്യയതി മുതൽ ബാങ്ക് സർവ്വീസ് ചാർജ്ജ് ഈടാക്കിത്തുടങ്ങുകയും ചെയ്തു. എന്നാൽ ഇടപാടുകാരിൽ ഭൂരിഭാഗവും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം കുറയുന്നത് മനസ്സിലാക്കിയപ്പോഴാണ് പലരും ബാങ്ക് അധികൃതരുമായി ബന്ധപ്പെടുന്നത്. അപ്പോഴാണ് പുതിയ സർവ്വീസ് ചാർജ്ജിന്റെ കാര്യം അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും അറിയുന്നത്.
പണം നിക്ഷേപിക്കുക, പിൻവലിക്കുക ഉൾപ്പടെ എല്ലാ വിധം ഇടപാടുകൾക്കും സർവ്വീസ് ചാർജ്ജ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് ഉള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഈ തീരുമാനം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇത്തരത്തിൽ മുന്നോട്ട് പോകുന്നത് തങ്ങൾക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
ബാങ്കുമായി നിരന്തരം ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളെയാണ് ഈ പകൽക്കൊള്ള വെട്ടിലാക്കിയിരിക്കുന്നത്. അക്കൗണ്ട് ഉടമകൾ മറ്റ് ബാങ്കുകളിലേക്ക് അക്കൗണ്ട് മാറാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ ബാങ്കിനെ തകർച്ചയിലേക്ക് നയിക്കുന്ന നീക്കത്തിൽ നിന്ന് പിന്മാറണമെന്നുമാണ് ബാങ്ക് ജീവനക്കാധർ അടക്കമുള്ളവർ പറയുന്നത്.
ചെറിയ തോതിൽ സർവ്വീസ് ചാർജുകൾ ചില ബാങ്കുകളിൽ ഈടാക്കുന്നുണ്ടെങ്കിലും ഇത്രയും കനത്ത രീതിയിൽ സർവ്വീസ് ചാർജ് മറ്റുള്ള ബാങ്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ല. സ്റ്റേറ്റ് ബാങ്കിന്റെ മറ്റ് ബ്രാഞ്ചുകളിലെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമ്പോൾ അമ്പത് രൂപയാണ് കുറഞ്ഞത് സർവ്വീസ് ചാർജ്ജായി ഈടാക്കുന്നത്.