- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭായോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി; യോഗം മാറ്റി വച്ചത് മുഖ്യമന്ത്രി ഡൽഹിയിലായ സാഹചര്യത്തിൽ
തിരുവനന്തപുരം: ബുധനാഴ്ച ചേരേണ്ടിയിരുന്ന പതിവു മന്ത്രിസഭായോഗം വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. വ്യാഴാഴ്ച രാവിലെ പത്തിനാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലായ സാഹചര്യത്തിലാണ് മന്ത്രിസഭ മാറ്റിയത്.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവരുമായുള്ള ചർച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ബുധനാഴ്ച മടങ്ങിയെത്തും. നിയമസഭാ സമ്മേളനം 22 ലേക്കു മാറ്റിവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ വ്യാഴാഴ്ചത്തെ മന്ത്രിസഭയിൽ ചർച്ച ചെയ്യും. ഡൽഹിയിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങളും മുഖ്യമന്ത്രി, മന്ത്രിമാരെ അറിയിക്കും
മറുനാടന് മലയാളി ബ്യൂറോ
Next Story