- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ നാല് യു.ഡി.എഫ്. അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കെ.ശശിധരൻ നായർ അയോഗ്യരാക്കി. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇവരെ ആറു വർഷത്തേയ്ക്ക് വിലക്കിയിട്ടുമുണ്ട്. കെ.സി. വിജയകുമാരി, നസീമ, പ്രതിഭ, ആർ. പത്മന
പാലക്കാട്: കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ നാല് യു.ഡി.എഫ്. അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കെ.ശശിധരൻ നായർ അയോഗ്യരാക്കി. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇവരെ ആറു വർഷത്തേയ്ക്ക് വിലക്കിയിട്ടുമുണ്ട്.
കെ.സി. വിജയകുമാരി, നസീമ, പ്രതിഭ, ആർ. പത്മനാഭൻ എന്നിവരെയാണ് അയോഗ്യരാക്കിയത്. ഗ്രാമപഞ്ചായത്തംഗമായ ടി. വിശ്വനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച നാല് വ്യത്യസ്ത ഹർജികളിലാണ് തീരുമാനം. 18 അംഗങ്ങളുള്ള കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒൻപത് വീതം അംഗങ്ങളാണുള്ളത്. നറുക്കെടുപ്പിലൂടെ പ്രസിഡന്റായ യു.ഡി.എഫിലെ പ്രതിഭ പാർട്ടി നിർദ്ദേശം ലംഘിച്ച് രാജി വച്ചു. തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന കെ. ഗുരുവായൂരപ്പനെതിരെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചു.
പാർട്ടി വിപ്പ് ലംഘിച്ച് യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതിനെ തുടർന്ന് യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടപ്പെട്ടു. പാർട്ടി തീരുമാനത്തിനും നിർദ്ദേശത്തിനുമെതിരായി പ്രവർത്തിച്ച യു.ഡി.എഫിലെ ആർ. പത്മനാഭൻ, എൽ.ഡി.എഫ് പിന്തുണയോടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി വിപ്പ് ലംഘിച്ച പഞ്ചായത്തംഗങ്ങളുടെ നടപടി കൂറുമാറ്റമാണെന്ന ഹർജിക്കാരന്റെ വാദം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.