- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ദുർഗയെ ഒറ്റ അവാർഡും നൽകാതെ അവഗണിച്ചു; മായാനദിയെയും ഒതുക്കി; ഒറ്റമുറി വെളിച്ചവും ഏദനും ടിപ്പിക്കൽ അവാർഡ് സിനിമകൾ മാത്രം; പ്രഭാവർമ്മക്ക് അവാർഡ് കൊടുത്തത് മോശം രചനക്ക്; സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ കല്ലുകടികൾ ഒട്ടേറെ; രാഷ്ട്രീയ ബന്ധം മറനീക്കുന്നുവെന്നും വിമർശനം
കോഴിക്കോട്:ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിലും അർഹതയില്ലാത്തവരെ തിരുകിക്കയറ്റലും പ്രതിഭകളെ തഴയലും വ്യാപകം. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ സനൽകുമാർ ശശിധരന്റെ എസ്.ദുർഗയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്ന് പാടേ അവഗണിച്ചപ്പോൾ, സമകാലീന മലയാളം കണ്ട എറ്റവും ശക്തമായ ചലച്ചിത്രമായി വിലയിരുത്തപ്പെട്ട ആഷിക്ക് അബുവിന്റെ മായാനദിയെയും ജൂറി ഒതുക്കി. മായാനദിയിലെ പാട്ടിന് ഷഹബാസ് അമന് മികച്ച ഗായകനുള്ള പുരസ്‌ക്കാരം കിട്ടിയെങ്കിലും എസ്.ദുർഗക്ക് ഒരു പരിഗണനയും ഉണ്ടായില്ല. ടി.വി ചന്ദ്രന്റെ നേതൃത്വത്തലുള്ള ജൂറി പുതിയകാല സിനിമകളെ വിലയിരുത്തുന്നതിൽ തീർത്തും പരാജയപ്പെടുകയാണ് ചെയ്തത്. മലയാള സിനിമയെ പിറകോട്ട് വലിച്ച പഴയ ടിപ്പിക്കൻ അവാർഡ് പടങ്ങളോട് സാമ്യമുള്ള ഒറ്റമുറിവെളിച്ചവും, ഏദനുമൊക്കെയാണ് പുതിയ കാല ചിത്രങ്ങൾക്ക് പകരം പുരസ്‌ക്കാരങ്ങൾ നേടുന്നത്. ഇതിൽ കഴിഞ്ഞ ഐ.എഫ്.കെ.യിൽ പ്രദർശിപ്പിച്ച സഞ്ജു സുരേന്ദ്രന്റെ ഏദൻ പ്രേക്ഷകർക്ക് ഒട്ടും ദഹിച്ചിരുന്നില്ല. ഈ ചിത്രം എങ്ങനെ മൽസര വിഭാഗത്തിൽ എത്തിയെന്നു
കോഴിക്കോട്:ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിലും അർഹതയില്ലാത്തവരെ തിരുകിക്കയറ്റലും പ്രതിഭകളെ തഴയലും വ്യാപകം. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ സനൽകുമാർ ശശിധരന്റെ എസ്.ദുർഗയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്ന് പാടേ അവഗണിച്ചപ്പോൾ, സമകാലീന മലയാളം കണ്ട എറ്റവും ശക്തമായ ചലച്ചിത്രമായി വിലയിരുത്തപ്പെട്ട ആഷിക്ക് അബുവിന്റെ മായാനദിയെയും ജൂറി ഒതുക്കി. മായാനദിയിലെ പാട്ടിന് ഷഹബാസ് അമന് മികച്ച ഗായകനുള്ള പുരസ്‌ക്കാരം കിട്ടിയെങ്കിലും എസ്.ദുർഗക്ക് ഒരു പരിഗണനയും ഉണ്ടായില്ല.
ടി.വി ചന്ദ്രന്റെ നേതൃത്വത്തലുള്ള ജൂറി പുതിയകാല സിനിമകളെ വിലയിരുത്തുന്നതിൽ തീർത്തും പരാജയപ്പെടുകയാണ് ചെയ്തത്. മലയാള സിനിമയെ പിറകോട്ട് വലിച്ച പഴയ ടിപ്പിക്കൻ അവാർഡ് പടങ്ങളോട് സാമ്യമുള്ള ഒറ്റമുറിവെളിച്ചവും, ഏദനുമൊക്കെയാണ് പുതിയ കാല ചിത്രങ്ങൾക്ക് പകരം പുരസ്‌ക്കാരങ്ങൾ നേടുന്നത്. ഇതിൽ കഴിഞ്ഞ ഐ.എഫ്.കെ.യിൽ പ്രദർശിപ്പിച്ച സഞ്ജു സുരേന്ദ്രന്റെ ഏദൻ പ്രേക്ഷകർക്ക് ഒട്ടും ദഹിച്ചിരുന്നില്ല. ഈ ചിത്രം എങ്ങനെ മൽസര വിഭാഗത്തിൽ എത്തിയെന്നുവരെ വിമർശനം ഉയർന്നതാണ്.
നിഷ്പക്ഷരായ ജൂറിയാണ് ചലച്ചിത്രങ്ങൾ വിലയിരുത്തുന്നത് എന്നൊക്കെ ചലച്ചിത്ര അക്കാദമി അവകാശപ്പെടുമ്പോഴും വ്യക്തമായ രാഷ്ട്രീയ താൽപ്പര്യം ഇത്തവണയും ജൂറിക്കുമുന്നിൽ കടന്നുവന്നിട്ടുണ്ടെന്ന് അവാർഡ് പട്ടിക പരിശോധിച്ചാൽ വ്യക്തമാവും. എസ്.ദുർഗക്കായി ഒരു പരാമാർശം പോലും ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ ഉണ്ടായിട്ടില്ല. നേരത്തെ ചിത്രം ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്നതിനെ ചൊല്ലി സനൽകുമാർ ചലച്ചിത്ര അക്കാദമിയുമായി ഇടഞ്ഞിരുന്നു. സിനിമാ മന്ത്രി എ.കെ ബാലനെയും സൽകുമാർ ശശിധരൻ രൂക്ഷമായി വിമർശിച്ചിരുന്നു.
വിഖ്യാതമായ റോട്ടർഡാം ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഹിവോസ് ടൈഗർ പുരസ്‌കാരം നേടിയ ചിത്രമാണ് എസ്.ദുർഗ . 40,000 യൂറോ(ഏകദേശം 29 ലക്ഷം രൂപ)യും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡാണ് ചിത്രം അവിടെ നേടിയതെങ്കിൽ കേരളത്തിൽ ഈ ചിത്രം പരാമർശ വിധേയംപോലുമായില്ല. മികച്ച എത്രയോ നല്ല ഗാനങ്ങൾ പിറന്ന വർഷമായിരുന്നു ഇത്. രചനാഗുണമുള്ള ഗാനങ്ങളെയൊക്കെ അവഗണിച്ച് ക്ളിന്റ് എന്ന ചിത്രത്തിലെ ശരാശരി ഗാനത്തിന്റെ പേരിൽ പ്രഭാവർമ്മയാണ് മികച്ച ഗാന രചിയിതാവായത്. ഇത് തീർത്തും രാഷ്ട്രീയബന്ധത്തിന്റെ പേരിൽ കൊടുത്ത വഴിപാട് അവാർഡ് ആണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
രാഷ്ട്രീയത്തേക്കാൾ ഉപരി ചലച്ചിത്ര അക്കാദമിയുമായും ജൂറിചെയർമാനുമായുള്ള ബന്ധമാണ് പലർക്കും തുണയായത്. ഇടതുപക്ഷ സഹയാത്രികനായിരുന്നിട്ട് കൂടിയും ആഷിക്ക് അബു അവഗണിക്കപ്പെട്ടത് അക്കാദമിയുമായുള്ള മോശം ബന്ധത്തിന്റെ പേരിലാണെന്നും ആരോപണമുണ്ട്. എന്നാൽ മുൻവർഷങ്ങളെപ്പോലെ ചലച്ചിത്രലോകത്തുനിന്ന് വലിയ വിവാദങ്ങൾ ഇത്തവണത്തെ ചലച്ചിത്ര അവാർഡ്മൂലം ഉണ്ടായിട്ടില്ല. വ്യാപക പ്രതിഷേധവും അമർഷവും ഉണ്ടെങ്കിലും കൊതിക്കെറുവുകൊണ്ട് പറയുകയാണെന്ന അപവാദം ഭയന്ന് ആരും പ്രതികരിക്കാതിരക്കയാണ്.