- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയന്മാർക്ക് ഓണസമ്മാനവുമായി പിണറായി സർക്കാർ; സ്റ്റാർ വ്യത്യാസമില്ലാതെ ബാറുകൾ തുറക്കാൻ 4500 കിലോമീറ്റർ സംസ്ഥാനപാതകളുടെ പദവി മാറ്റുന്നു; തുറക്കുന്നത് 479 ബാറുകൾ; നടപടി സർക്കാരിന്റെ വരുമാനനഷ്ടത്തിന്റെ കാരണം പറഞ്ഞ്; മദ്യനയത്തിൽ വായിട്ടലച്ച പ്രതിപക്ഷവും മതമേലദ്ധ്യക്ഷന്മാരും മിണ്ടാതിരുന്നതും സർക്കാരിന് കരുത്തായി
തിരുവനന്തപുരം: സംസ്ഥാന പാതയോരത്ത് ബാറുകൾ നിരോധിച്ച സുപ്രീംകോടതി നടപടി മറികടക്കാൻ പിണറായി സർക്കാർ പദ്ധതി തയ്യാറാക്കി നടപ്പാക്കാനൊരുങ്ങുന്നു. കേരളത്തിലെ 4,342 കിലോമീറ്റർ ദൈർഘ്യം വരുന്ന സംസഥാന പാതകൾ ഇനി മേജർ ജില്ലാ റോഡുകളാക്കാനാണ് പദ്ധതി. എക്സൈസ് വകുപ്പു തയ്യാറാക്കിയ ആശയത്തിന് മുഖ്യമന്ത്രിയുടെ പിന്തുണയുമുണ്ട്. നിർദ്ദേശം മിക്കവാറും അടുത്ത മന്ത്രിസഭ പരിഗണിച്ചേക്കും സംസ്ഥാനത്തിന്റെ വരുമാനനഷ്ടം എന്ന കാരണത്താലാണ് നടപടി എടുക്കുന്നത്. എ്ക്സൈസ് വകുപ്പിന്റെ നിർദ്ദേശം മന്ത്രിസഭയ ചർച്ച ചെയ്യും. പൊതുമരാമത്ത് വകുപ്പാണ് ഇതിൽ സാങ്കേതികമായ ഡി നോട്ടിഫിക്കേഷൻ നടപടികൾ എടുക്കേണ്ടത്. ഏതെങ്കിലും വകുപ്പിന്റെ മാത്രം തീരുമാനം എന്ന നിലയ്ക്കല്ലാതെ സർക്കാരിന്റെ പൊതു നീക്കം എന്ന നിലയിലാണ് ഇത് നടപ്പാക്കുക. ശുപാർശകളടങ്ങിയ ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പക്കലാണ്. എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം പാതയോരങ്ങളിലെ 479 ബാറുകളാണ് കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ അടഞ്ഞു കിടക്കുന്നത്. സുപ്രീം കോടതിവിധി മദ്യവിൽപന ശാലകകൾക്കും ബാധകമായതിനാൽ ബ
തിരുവനന്തപുരം: സംസ്ഥാന പാതയോരത്ത് ബാറുകൾ നിരോധിച്ച സുപ്രീംകോടതി നടപടി മറികടക്കാൻ പിണറായി സർക്കാർ പദ്ധതി തയ്യാറാക്കി നടപ്പാക്കാനൊരുങ്ങുന്നു. കേരളത്തിലെ 4,342 കിലോമീറ്റർ ദൈർഘ്യം വരുന്ന സംസഥാന പാതകൾ ഇനി മേജർ ജില്ലാ റോഡുകളാക്കാനാണ് പദ്ധതി. എക്സൈസ് വകുപ്പു തയ്യാറാക്കിയ ആശയത്തിന് മുഖ്യമന്ത്രിയുടെ പിന്തുണയുമുണ്ട്. നിർദ്ദേശം മിക്കവാറും അടുത്ത മന്ത്രിസഭ പരിഗണിച്ചേക്കും
സംസ്ഥാനത്തിന്റെ വരുമാനനഷ്ടം എന്ന കാരണത്താലാണ് നടപടി എടുക്കുന്നത്. എ്ക്സൈസ് വകുപ്പിന്റെ നിർദ്ദേശം മന്ത്രിസഭയ ചർച്ച ചെയ്യും. പൊതുമരാമത്ത് വകുപ്പാണ് ഇതിൽ സാങ്കേതികമായ ഡി നോട്ടിഫിക്കേഷൻ നടപടികൾ എടുക്കേണ്ടത്. ഏതെങ്കിലും വകുപ്പിന്റെ മാത്രം തീരുമാനം എന്ന നിലയ്ക്കല്ലാതെ സർക്കാരിന്റെ പൊതു നീക്കം എന്ന നിലയിലാണ് ഇത് നടപ്പാക്കുക. ശുപാർശകളടങ്ങിയ ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പക്കലാണ്.
എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം പാതയോരങ്ങളിലെ 479 ബാറുകളാണ് കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ അടഞ്ഞു കിടക്കുന്നത്. സുപ്രീം കോടതിവിധി മദ്യവിൽപന ശാലകകൾക്കും ബാധകമായതിനാൽ ബീവറേജസ് കോർപ്പറേഷന്റെ ചില മദ്യവിൽപന ശാലകളും പൂട്ടേണ്ടിവന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പലയിടത്തും ബീവറേജസ് ഔട്ലെറ്റുകൾ മാറ്റി സ്്്ഥാപിക്കുന്നത് മിക്കയിടതതും തടസ്സപ്പെട്ടിരുന്നു. കോർപ്പറേഷന്റെ പത്തിലൊന്നു വരുമാനം ഈ ഇനത്തിൽ മാത്രം നഷ്ടമായി എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.
പാതയോരത്തെ ബാറുകൾ പൂട്ടിയതുകൊണ്ട് സംസ്്ഥാന സർക്കാരിന് മൂന്നു കോടി രൂപയാണ് പ്രതിദിനം വരുമാനനഷ്ടം. ഒരു വർഷം ശരാശരി 349 ദിനങ്ങൾ ബാറുകൾ പ്രവർത്തിക്കും. അതുകൊണ്ടു തന്നെ സർക്കാരിന്റെ ഒരു വർഷത്തെ വരുമാനനഷ്ടം 1000 കോടി കടക്കും. കഴിഞ്ഞ വർഷങ്ങളിൽ 10,500 കോടി രൂപയോളമാണ് മദ്യവിൽപ്പനയിൽ നിന്നു മാത്രം സംസ്ഥാനം നേടിയിരുന്നത്.
മദ്യശാലകൾ തുറന്നതിനെതിരേയുള്ള എതിർപ്പുകൾ നാമമാത്രമായി ഒതുങ്ങിയതും സർക്കാരിന്റെ ഈ നീക്കത്തിന് ആത്മവിശ്വാസം പകർന്നു. മദ്യശാലകൾ പൂട്ടാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രായോഗികമായി തെറ്റായിരുന്നു എന്നു ജനമദ്ധ്യത്തിൽ തെളിയിക്കാനായി എന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. ബാർ നിരോധനത്തിൽ പ്രതിപക്ഷത്തിൽ ഭിന്നതയുള്ളതും സർക്കാരിന് ഗുണകരമായി. മദ്യനയം മാറ്റിയിട്ടും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയാതെ പോയതും മുഖ്യ പ്രതിപക്ഷകക്ഷിയായ കോൺഗ്രസിന്റെ ദൗർബ്ബല്യം തുറന്നു കാട്ടി. വിദ്യാർത്ഥികൾ അടക്കമുള്ള ചെറുപ്പക്കാരുടെ മറ്റു ലഹരികളുടെ ഉപയോഗം ഫലപ്രദമായി പ്രതിരോധിക്കാനാവാത്തതും മദ്യനയം തിരുത്താനുള്ള കാരണമായി സർക്കാർ എടുത്തുകാട്ടുന്നു. മതമേലദ്ധ്യക്ഷന്മാരുടെ എതിർപ്പും നാമമാത്രമായിരുന്നു. കേവലം പ്രസ്താവനകളിൽ ഒതുങ്ങിയ പ്രതിഷേധം സർക്കാർ വളരെ കൈയടക്കത്തോടെ ഒതുക്കി.
മറ്റ് സംസ്ഥാനങ്ങളും രാഷ്ട്രീയ ഭേദമില്ലാതെ ഈ രീതിയിൽ തന്നെ സുപ്രീംകോടതിയുടെ ഉത്തരവ് മറികടന്നിട്ടുണ്ട്. പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, ഹിമാചൽ പ്രദേശ്, പശ്ചിമബംഗാൾ , മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണ്ണാടക സംസ്ഥാനങ്ങൾ സംസ്്ഥാന പാതകൾ ഡീ നോട്ടിഫൈ ചെയ്ത് പദവി മാറ്റിയിരുന്നു.
മന്ത്രിസഭാ അംഗീകാരം കിട്ടിയാൽ സംസ്ഥാന ഹൈവേ പ്രൊട്ടക്ഷൻ നിയമം ഭേദഗതി ചെയ്യേണ്ടി വരും. പാതകളുടെ സംരക്ഷണത്തിനും കൈയേറ്റം പ്രതിരോധിക്കാനുമാണ് 2000 ജനുവരി മുതൽ ഈ നിയമം പ്രാബല്യത്തിലാക്കിയത്. അടുത്ത മന്ത്രിസഭയിൽ തന്നെ അംഗീകാരം നേടി ഈ ഓണ സീസണിൽ ത്‌ന്നെ ഭേദഗതി പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. അങ്ങിനെയെങ്കിൽ കുടിയന്മാർക്ക് അത് പിണറായി സർക്കാരിന്റെ ഒരു ഓണസമ്മാനമാകും.