- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിണി കിടന്നത് ഒട്ടേറെ ദിവസങ്ങൾ; എന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്ന് പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; പരാതി പരിഹരിച്ച ശേഷം വിശദീകരണം നൽകണമെന്ന് നിർദ്ദേശം
കോഴിക്കോട്: ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് ഒട്ടേറെ ദിവസങ്ങളിൽ നിർദ്ദേശം നൽകിയിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്ന പരാതിയിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്ക് എതിരെ കേസെടുത്തു.
മലപ്പുറം നരിപ്പറമ്പ് സ്വദേശി അബ്ദുൾ മജീദിനാണ് ശസ്ത്രക്രിയ നീണ്ട് പോയതിനെതിരെയാണ് പരാതി ഉയർത്തിയത്. ഓർത്തോ വിഭാഗത്തിലെ അഞ്ചാം യൂണിറ്റിലെ വാർഡ് 37 ലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ആവശ്യം.
പരാതി പരിഹരിച്ച ശേഷം മെഡിക്കൽ കോളേജ് അശുപത്രി സൂപ്രണ്ട് അഞ്ച് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ മുജീബ് റഹ്‌മാൻ സമർപ്പിച്ച പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
മറുനാടന് മലയാളി ബ്യൂറോ