- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരളസൃഷ്ടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ പുസ്തകങ്ങൾക്ക് ഒക്ടോബർ 30വരെ അപേക്ഷിക്കാം
നവകേരളസൃഷ്ടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ പുസ്തകങ്ങൾക്ക് ഒക്ടോബർ 30വരെ അപേക്ഷിക്കാം.പേമാരിയിലും പ്രളയത്തിലും പുസ്തകങ്ങൾ നശിച്ചുപോയ ഗ്രന്ഥാലയങ്ങൾക്ക് അവയുടെ പുനർനിർമ്മാണത്തിനായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായും സൗജന്യനിരക്കിൽ വില്പനയായും നൽകുന്ന പുസ്തകങ്ങൾക്കുള്ള അപേക്ഷ ഒക്ടോബർ 30 വരെ സമർപ്പിക്കാമെന്ന് ഡയറക്ടർ അറിയിച്ചു. നവകേരള സൃഷ്ടിയുടെ ഭാഗമായി സാംസ്‌കാരികമായ ഇടപെടൽ എന്ന നിലയിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ സൗജന്യമായും മറ്റുള്ളവ 50ശതമാനം പ്രത്യേക ഡിസ്‌കൗണ്ടിലും നൽകും. പുസ്തകങ്ങൾ നശിച്ചുപോയ ഗ്രന്ഥാലയങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെയോ പഞ്ചായത്ത് സെക്രട്ടറിമാരുടെയോ സാക്ഷ്യപത്രവും വിദ്യാലയങ്ങൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ സാക്ഷ്യപത്രവും സഹിതം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. 2018 നവംബർ 30 ന് മുൻപായി പുസ്തകങ്ങൾ ഏറ്റുവാങ്ങേണ്ടതാണ്. ഫോൺ-0471-2317238.
നവകേരളസൃഷ്ടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ പുസ്തകങ്ങൾക്ക് ഒക്ടോബർ 30വരെ അപേക്ഷിക്കാം.പേമാരിയിലും പ്രളയത്തിലും പുസ്തകങ്ങൾ നശിച്ചുപോയ ഗ്രന്ഥാലയങ്ങൾക്ക് അവയുടെ പുനർനിർമ്മാണത്തിനായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായും സൗജന്യനിരക്കിൽ വില്പനയായും നൽകുന്ന പുസ്തകങ്ങൾക്കുള്ള അപേക്ഷ ഒക്ടോബർ 30 വരെ സമർപ്പിക്കാമെന്ന് ഡയറക്ടർ അറിയിച്ചു.
നവകേരള സൃഷ്ടിയുടെ ഭാഗമായി സാംസ്‌കാരികമായ ഇടപെടൽ എന്ന നിലയിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ സൗജന്യമായും മറ്റുള്ളവ 50ശതമാനം പ്രത്യേക ഡിസ്‌കൗണ്ടിലും നൽകും. പുസ്തകങ്ങൾ നശിച്ചുപോയ ഗ്രന്ഥാലയങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെയോ പഞ്ചായത്ത് സെക്രട്ടറിമാരുടെയോ സാക്ഷ്യപത്രവും വിദ്യാലയങ്ങൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ സാക്ഷ്യപത്രവും സഹിതം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. 2018 നവംബർ 30 ന് മുൻപായി പുസ്തകങ്ങൾ ഏറ്റുവാങ്ങേണ്ടതാണ്. ഫോൺ-0471-2317238.